2014 ഇന്ത്യയുടെ സമീപകാല രാഷ്ട്രീയചരിത്രത്തിലെ സുപ്രധാനവര്‍ഷമായിരുന്നു. അന്നേ വര്‍ഷം മേയ് മാസത്തില്‍ നടന്ന തെരെഞ്ഞെടുപ്പ് അങ്ങേയറ്റം അമ്പരപ്പിക്കുന്ന ഫലങ്ങള്‍ ആയിരുന്നു കാഴ്ച വച്ചത്. മേയ് 16നു ഫലപ്രഖ്യാപനം നടന്നത് ഏവരെയും അമ്പരപ്പിച്ച ഉത്തരങ്ങള്‍ നല്‍കിക്കൊണ്ടായിരുന്നു.

അൻപത്‌ ദിവസത്തെ നോട്ടു നിരോധന സമയം കഴിഞ്ഞിരിക്കുന്നു. നവംബർ 8 നു രാത്രി തികച്ചും അപ്രതീക്ഷിതമായി ജനങ്ങളോട്‌ രാജ്യത്തിനു വേണ്ടി ചെറിയൊരു ത്യാഗം ചെയ്യാനാവശ്യപ്പെട്ട്‌ കള്ളപ്പണത്തിനെതിരെയും കള്ള നോട്ടിനെതിരേയും താൻ യുദ്ധം പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷെ അൻപതു ദിവസങ്ങൾക്കിപ്പുറം പാടെ മലക്കം മറയുന്ന കാഴ്ച്ചയാണു നാം കണ്ടത്‌.

ആധുനിക ഇന്ത്യയുടെ ഇരുപതാം നൂറ്റാണ്ടിലെ സാമൂഹിക വികാസ ചരിത്രത്തിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്റെ കറാച്ചി സമ്മേളനം(1931) ഒരു നാഴികക്കല്ലാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ ശ്രീ പ്രഭാത് പട്നായിക്ക് സോഷ്യൽ സൈന്റിസ്റ്റിൽ എഴുതിയ ഒരു ലേഖനത്തിൽ (2013) സമർഥിക്കുന്നുണ്ട്.