മനുഷ്യന്റെ ജിവിതത്തിൽ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയെപ്പോലെയോ അതിനേക്കാളേറെയോ പ്രാധാന്യമർഹിക്കുന്നതാണു ആരോഗ്യസംരക്ഷണം. അത് കൊണ്ട് തന്നെ ആരോഗ്യസംരക്ഷണം സംബന്ധിച്ച വിവിധ വിഷയങ്ങളും അതിനായ് ചിലവിടേണ്ടി വരുന്ന പണവും വ്യക്തിയുടെ നിത്യ ജീവിതവുമായി ഇഴപിണഞ്ഞിരിക്കുന്നു. അടുത്തിടെ പുറത്ത് വന്ന ഒരു വാർത്ത അത്കൊണ്ടു തന്നെ ബഹുജന ശ്രദ്ധ അർഹിക്കുന്നതാണ്. യു എസ് - ഇന്ത്യ ബിസിനസ് കൌൺസിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, നമ്മുടെ കേന്ദ്ര ഗവർമെന്റ് അവർക്ക് കൊടുത്ത 'സ്വകാര്യ ഉറപ്പ് ' അനുസരിച്ച് ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ നിർബന്ധിത ലൈസൻസിങ്ങ് വ്യവസ്ഥ ഇനി മുതൽ നമ്മുടെ രാജ്യത്തെ ഔഷധ മേഖലയിൽ ഉപയോഗിക്കില്ല.