രാജ്യത്തെ മുഴുവൻ വ്യവസായ തൊഴിൽ മേഖലകളിലും കരാർ തൊഴിലും നിശ്ചിതകാലാവധി തൊഴിലും അനുവദിച്ചു കൊണ്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച ഇന്‍ഡസ്റ്റ്രിയല്‍ എംപ്ലോയ്മെന്റ് (സ്റ്റാൻഡിങ് ഓർഡേഴ്സ്) ഭേദഗതി ചട്ടം 2018 തീവ്രപ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോകുന്ന ഒന്നാണ്. സംഘടിതമേഖലയിൽ സ്ഥിരം തൊഴിൽ എന്ന അവകാശത്തെ അട്ടിമറിച്ചു കൊണ്ട് നിയോലിബറൽ നയങ്ങൾക്കനുസൃതമായി ഇന്ത്യയിലെ തൊഴിൽ നിയമത്തെ പരിവർത്തനപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്ന ഈ നടപടി മോഡി ഗവൺമെന്റിന്റെ തൊഴിലാളിവിരുദ്ധനയങ്ങൾക്ക് ഉത്തമദൃഷ്ടാന്തമാണ്‌.