ഇരുപത്തിയഞ്ച് വര്‍ഷത്തെ നവലിബറൽ നയങ്ങൾ തകർത്തെറിഞ്ഞത് ഇന്ത്യയുടെ കാർഷിക സമ്പദ്‌വ്യവസ്ഥയെയും സംസ്കൃതിയെയുമാണ്. 1995 മുതൽ ഇന്നുവരെയുള്ള കണക്കെടുത്താൽ ഓരോ അര മണിക്കൂറിലും ഒരു ഇന്ത്യൻ കർഷകൻ ആത്മഹത്യ ചെയ്യുന്നു. ലക്ഷങ്ങൾ കാർഷിക വൃത്തി ഉപേക്ഷിക്കുന്നു, ലക്ഷോപലക്ഷങ്ങൾ പാർപ്പിടങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നു. കൃഷിയിടങ്ങൾ നഷ്ടപ്പെട്ടവർ തൊഴിൽ തേടി അന്യസംസ്ഥാനങ്ങളിൽ പ്രവാസ ദുരിതങ്ങളിൽ തളയ്ക്കപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങൾക്ക് വാർത്തയല്ലാത്ത, മധ്യവർഗത്തിന്റെ സുഗമ ജീവിതത്തിനു അസൗകര്യങ്ങൾ സൃഷ്ടിക്കുന്ന കർഷക ജനത ഈ ദിവസങ്ങളിൽ തെരുവുകൾ കീഴടക്കുകയാണ്.
ആശുപത്രിക്കിടക്കയിൽ വൈദികന് പിറന്നാൾ ആശംസിക്കാൻ വന്ന സുഹൃത്തുക്കൾക്ക് ഒരാഗ്രഹം. "പിറന്നാൾ അല്ലേ… അച്ചൻ ഇന്നൊരു കുർബാന അർപ്പിക്കണം, ഞങ്ങൾക്ക് വേണ്ടി." സന്തോഷമേയുള്ളൂ എന്ന് അദ്ദേഹത്തിൻറെ മറുപടി. ആശുപത്രി ചാപ്പലിലേക്ക് തിരുവോസ്തിയും വീഞ്ഞും എടുക്കാൻ ഓടിയ സുഹൃത്ത് വെറും കയ്യോടെയാണ് തിരിച്ചു വന്നത്. ചാപ്പലിനു പുറത്തേക്ക് ഒസ്തിയും വീഞ്ഞും തന്നുവിടാൻ സാധ്യമല്ല എന്നായിരുന്നു ചാപ്പൽ സൂക്ഷിപ്പുകാരുടെ മറുപടി. അച്ചൻ ഒന്ന് ചിരിച്ചു.