ഇടതുപക്ഷത്തിനെതിരെയും, സിപിഐ(എം)-നെതിരെയും അതിന്റെ നേതാക്കള്‍ക്കെതിരെയും നട്ടാല്‍ കുരുക്കാത്ത നിരവധിയനവധി നുണകളും വളച്ചൊടിച്ച അര്‍ദ്ധസത്യങ്ങളുമാണ് സംഘപരിവാര്‍ അതിന്റെ വിവിധ സംവിധാനങ്ങളിലൂടെ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഈ ചോദ്യങ്ങളില്‍ പലതിനും നിരവധി തവണ മറുപടി നല്‍കിയിട്ടുള്ളതാണ്. എങ്കിലും നുണ പലയാവര്‍ത്തി ഉരുവിട്ട് സത്യമാക്കുക എന്ന ഗീബല്‍സിയന്‍ തന്ത്രം പയറ്റുന്ന സംഘപരിവാറിനെ യാഥാര്‍ത്ഥ്യങ്ങൾ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. സംഘികള്‍ പ്രചരിപ്പിക്കുന്ന നുണകള്‍ക്ക് പിന്നിലെ ചരിത്രപരമായ യാഥാര്‍ത്ഥ്യം ബോധി കോമ്മണ്‍സ് തുടരനായി പ്രസിദ്ധീകരിക്കുകയാണ്.
*/ /*-->*/ /*-->*/ /*-->*/