ഇന്നലെ ടെലിവിഷന്‍ തുറന്നപ്പോള്‍ കോഴിക്കോട്ട് ബാബ രാംദേവിന്റെ പ്രകടനങ്ങള്‍ നടക്കുകയായിരുന്നു. കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയുടെ പ്രഖ്യാപനവും ആ പരിപാടിയില്‍ നടന്നതായും വാര്‍ത്ത കണ്ടു. എന്ത് മാറ്റമാണ് സംഘപരിവാറിന്റെ ഈ വക്താവ് കേരളത്തില്‍ ഉണ്ടാക്കുമെന്ന് ഉദ്ദേശിക്കുന്നത്? അത് മനസിലാവണമെങ്കില്‍ ഇവര്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ എന്താണ് നടക്കുന്നത് എന്ന് നോക്കിയാല്‍ മതിയല്ലോ.
വൈരുദ്ധ്യവാദത്തിന്റെ സ്വഭാവം
ഭൗതികപദാര്‍ത്ഥമാണ് അടിസ്ഥാനം. അതിന്റെ സ്ഥായിയായ സ്വഭാവമാണ് ചലനം അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ലോകത്തെ അറിയുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ് വൈരുദ്ധ്യാവാദം. അതിന് അടിസ്ഥാനപരമായ രണ്ട് സവിശേഷതകളുണ്ട്. 1. ഒറ്റപ്പെട്ടുനില്‍ക്കുന്ന യാതൊന്നും ലോകത്തില്ല. എല്ലാം പരസ്‌പരം ബന്ധിതമാണ്. 2. ചലനമില്ലാത്ത ഒന്നും ലോകത്തില്ല. ലോകത്തുള്ള ഏത് പ്രതിഭാസങ്ങള്‍ പരിശോധിച്ചാലും ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒന്നില്ല എന്ന് കാണാം. ഉദാഹരണമായി, മഴ പെയ്‌താല്‍ വെള്ളം താഴോട്ട് ഒഴുകുന്നു. എന്തുകൊണ്ടാണ് അത്? ഗുരുത്വാകര്‍ഷണ ബലമാണ് അതിന് കാരണം.
വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ രൂപീകരണം
മാര്‍ക്‌സിന്റെ കാലത്തും നിലനിന്നിരുന്ന ദാര്‍ശനിക രംഗത്തെ പ്രധാനപ്പെട്ട സമസ്യയായിരുന്നു ആശയമാണോ ഭൗതിക പ്രപഞ്ചമാണോ പ്രാഥമികം എന്നുള്ളത്. ഈ ചര്‍ച്ചകളെ വിശകലനം ചെയ്‌തുകൊണ്ട് മാര്‍ക്‌സ് എത്തിച്ചേര്‍ന്ന നിഗമനം ഭൗതിക പ്രപഞ്ചമാണ് പ്രാഥമികം എന്നതാണ്. അതായത് തലച്ചോര്‍ ഇല്ലെങ്കില്‍ ചിന്തയും ആശയവും രൂപപ്പെടുകയില്ല എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം അവതരിപ്പിച്ചു.
എന്താണ് ദർശനം?
മനുഷ്യനിൽ ചിന്തകൾ രൂപപ്പെട്ടശേഷം തന്നെക്കുറിച്ചും ചുറ്റുമുള്ള ഓരോ പ്രതിഭാസങ്ങളെ കുറിച്ചും അവർ ചിന്തിക്കാൻ തുടങ്ങി. ഇതിലൂടെ മനുഷ്യർ ചില നിഗമനങ്ങളിലെത്തി. മാത്രമല്ല, തന്റെ ചുറ്റും നടക്കുന്ന പ്രവർത്തനങ്ങളിൽ പൊതുവായ ചില ബന്ധങ്ങൾ ഉണ്ടെന്നും നിരീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യരിൽ രൂപംകൊണ്ട കാഴ്‌ചപ്പാടുകളെയാണ് ദർശനം എന്ന് പറയുന്നത്. ദർശനത്തിൽ മൂന്ന് കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കാണാം.
മനുഷ്യരെക്കുറിച്ചുള്ള കാഴ്‌ചപ്പാട്.
ചുറ്റുപാടിനെക്കുറിച്ചുള്ള കാഴ്‌ചപ്പാട്.
ദളിത് സ്നേഹം പറഞ്ഞുകൊണ്ട് മുന്നോട്ടുപോകുന്ന ആര്‍.എസ്.എസിന്റെ ഈ ജനവിഭാഗത്തോടുള്ള സമീപനം വ്യക്തമാക്കുന്നതായിരുന്നു രോഹിത് വെമുലയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍. ആര്‍.എസ്.എസിന്റെ ജാതിവ്യവസ്ഥയോടുള്ള സമീപനം എന്താണെന്ന് അവരുടെ താത്വികഗ്രന്ഥമായ 'വിചാരധാര'യില്‍ വ്യക്തമാക്കുന്നുണ്ട്. ഗോള്‍വാള്‍ക്കര്‍ എഴുതിയ ഈ പുസ്തകം ആ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ജനതയുടെ പിറവിപോലും ചാതുര്‍വര്‍ണ്യത്തെ അരക്കിട്ട് ഉറപ്പിക്കുന്ന തരത്തില്‍ കാണുന്നതായിരുന്നു വിചാരധാരയിലെ സമീപനം.