വമ്പന്‍ കെട്ടിടങ്ങളും അതിനുള്ളിലെ വിശാലമായ ക്ലാസ്മുറികളും പൂർണ സജ്ജമായ ലബോറട്ടറികളും പച്ചപ്പുല്ലു വിരിച്ച മൈതാനങ്ങളും ഭംഗിയായി വെട്ടിയൊതുക്കിയ പൂന്തോട്ടങ്ങളുമുള്ള ആ ഒരു മതില്ക്കെട്ടിനുള്ളിലുള്ള ഒരു ലോകം ഏതൊരു വിദ്യാര്‍ത്ഥിയെയാണ് മോഹിപ്പിക്കാതെ ഇരിക്കുക? വില കൂടിയ കടലാസ്സില്‍ മിന്നുന്ന അക്ഷരങ്ങളില്‍ അച്ചടിച്ച "പഠിച്ചിറങ്ങും മുന്നേ മള്‍ടി നാഷണല്‍ കമ്പനികളില്‍ ഉറപ്പായ ജോലി" എന്ന മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളില്‍ വീഴാത്ത മാതാപിതാക്കള്‍ എത്ര പേരുണ്ടാകും? ജനിച്ചു വീഴുന്നതിനു അടുത്ത നിമിഷം കുറിക്കപ്പെട്ടതാണ് ഒട്ടുമിക്ക കുട്ടികളുടെയും ജാതകം.