തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം പ്രാധാന്യമുള്ള ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരാണല്ലോ മാധ്യമങ്ങള്‍. വസ്തുതകളുടെ യഥാര്‍തഥമായ റിപ്പോര്‍ട്ടിംഗിനോടൊപ്പം രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകള്‍ പൊതുജനങ്ങളിലേത്തിക്കുക, സമൂഹത്തിലെ ദൈനംദിന പ്രശ്നങ്ങളെക്കുറിച്ച് നേതൃത്വത്തെ ബോധവാന്മാരാക്കുക തുടങ്ങിയവയും മാധ്യമധര്‍മ്മത്തില്‍ പെടുന്നു.