ഇത് രാഷ്ട്രീയത്തിന്നരാഷ്ട്രീയ കാലം..
നീ നിന്റെ നാക്കെടുത്താല്‍ ഞാന്‍ എന്റെ
തോക്കെടുക്കുമെന്നധികാര ന്യായം..
കണ്ണാല്‍ കണ്ടതും, തല തകര്‍ന്നുതിര്‍ന്ന രക്തവും..
അസത്യ സ്വപ്നം..
ഉറക്ക ചടവില്‍ അധികാരി ഒപ്പിട്ടതെന്തോ?
അതാണു സത്യം... സുക്തവാക്യം..
തെരുവില്‍ അലറും കാലന്‍ കഴുകനും..
സ്വയം പട്ടാഭിഷേകം..
അവനായ് സാത്വികനാം രാജാവിന്‍ മൌന പ്രാര്‍ത്ഥന..