ത്രിപുരയുടെ വഴിയിലൂടെ...

പരിഭാഷ: റെജി ജോർജ്
ത്രിപുര തിരഞ്ഞെടുപ്പ് വിധിയിൽ നിന്ന് രണ്ട് വ്യക്തമായ നിഗമനങ്ങളിലേക്ക് എത്തുവാൻ കഴിയും. ഒന്ന്, ഇന്ത്യയിൽ ഒരു സംസ്ഥാനത്തും, ഒരു സര്‍ക്കാരിനും അധികാരത്തിലിരുന്നുകൊണ്ട്, ബി.ജെ.പിയുടെ കടന്നാക്രമണങ്ങളോട് പിടിച്ചുനിന്ന്, തിരഞ്ഞെടുപ്പിനെ നേരിടുവാന്‍ കഴിയുന്നില്ല. ഭീമമായ സാമ്പത്തിക സ്രോതസുകള്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചരണം മാത്രമല്ല, തങ്ങളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ അധികാരവും കൈയ്യൂക്കും മുഷ്കും കൂടെ ബി.ജെ.പി ഉപയോഗിക്കുകയാണ്.
മണിക് സര്‍ക്കാർ ഗവണ്മെന്റിന്റെ അവസാന കാലത്തുണ്ടായിരുന്ന സാമ്പത്തിക ഞെരുക്കം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷെ ഈ സാമ്പത്തിക ഞെരുക്കമാകട്ടെ തുടര്‍ച്ചയായി വന്നിരുന്ന ധനകാര്യകമ്മീഷനുകളുടെ നിര്ദ്ദേശങ്ങളുടെയുംത്രിപുരക്കുനേരെയുള്ള അന്യായമായ പെരുമാറ്റങ്ങളുടെയും കേന്ദ്രസര്‍ക്കാര്‍ ത്രിപുരക്ക് സാമ്പത്തിക സഹായംനല്കുന്നതില് മനപൂര്‍വ്വം വിമുഖത കാണിക്കുന്നതിന്റെയും ഫലമായിരുന്നു. ബി.ജെ.പി തോറ്റ ഉപതിരഞ്ഞെടുപ്പുകളിലും, ബി.ജെ.പി ഒറ്റക്കോ സഖ്യകക്ഷിയായോ അധികാരത്തില്‍ ഇരുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും, പഞ്ചാബിലെ തിരഞ്ഞെടുപ്പ് പോലെ ഭരിക്കുന്ന പാര്‍ട്ടിക്ക് എതിരെയുള്ള ജനരോഷം പ്രതിപക്ഷ പാര്‍ട്ടിയുടെ വിജയത്തിലേക്ക് എത്തുന്നതിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെന്നത് നിഷേധിക്കുവാന്‍ കഴിയില്ല. പ്രതിപക്ഷ ഭരണം നിലവിലുള്ള ഒരു സംസ്ഥാനത്തിനു ബി.ജെ.പിയുടെ പണക്കൊഴുപ്പും കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയും ഒത്തുചേര്‍ന്ന ഏകാത്മകമായിട്ടുള്ള ശ്രമങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്ക്കുവാന് വലിയ പ്രയാസമാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന സര്‍ക്കാരുകളെ പുറത്താക്കുവാന്‍ സംഘപരിവാറിനു എളുപ്പത്തില്‍ കഴിയുന്നു. സംഘപരിവാര്‍ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന മമതാ ബാനര്‍ജിയുടെയും, നവിന് പട്നായകിന്റെയും സര്‍ക്കാരുകൾ, ഉപതിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉണ്ടെങ്കില്‍പോലും തിരഞ്ഞെടുപ്പ് പരാജയത്തിനു മുന്നിലാണ് നില്‍ക്കുന്നത്.
രണ്ട്, ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോള്‍ കാണുന്ന ഒരു രീതി ബി.ജെ.പി ഒരു വശത്തും ഒരു ബി.ജെ.പി വിരുദ്ധ ശക്തി പ്രതിപക്ഷത്തും എന്നതാണ്. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ വിധിയും, ഒറിസയിലും ഇപ്പോള്‍ ത്രിപുരയിലും കോണ്‍ഗ്രസ്സിനു പറ്റിയ പരാജയവും ബി.ജെ.പി വിരുദ്ധ ശക്തി അല്ലാത്ത പ്രതിപക്ഷം തകര്‍ന്നുപോകുന്ന പ്രവണതക്ക് പ്രകടമായ ഉദാഹരണങ്ങളാണ്. ഇത് സൂചിപ്പിക്കുന്നത് ഇതാണ് - വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് തങ്ങളുടെ വോട്ട് ഭിന്നിച്ചു നഷ്ടപ്പെടാതെ ബി.ജെ.പി വിരുദ്ധര്‍ അവരുടെ വോട്ടുകള്‍ എല്ലാം ഒരു ഒറ്റ ബി.ജെ.പി വിരുദ്ധ പാര്‍ട്ടിക്ക് അനുകൂലമായി ഒന്നിപ്പിക്കുന്നു. ആ ബി.ജെ.പി വിരുദ്ധ പാര്‍ട്ടി തന്നെ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. സമ്മതിദായകര്‍ക്ക് മുന്നില്‍, ബി.ജെ.പിയെ പിന്തുണക്കുന്ന അല്ലെങ്കില്‍ ബി.ജെ.പിക്ക് എതിരെ എന്നുള്ള ഒരു തിരഞ്ഞെടുപ്പ് മാത്രമാണ് ബാക്കിയുള്ളത്.
ഈ പ്രവണത തുടരുകയാണെങ്കില്‍ ആത്യന്തികമായി സംഭവിക്കുക ഇതാവും - വിവിധ സംസ്ഥാനങ്ങളില്‍ വിവിധ രാഷ്ട്രീയ എതിരാളികളെ നേരിടുന്ന ഏകദേശീയപാർട്ടിയായി ബി.ജെ.പി മാറും. ഈ പ്രാദേശിക എതിരാളികളെ തോല്പിക്കാന് കേന്ദ്രഭരണത്തിന്റെ മുഷ്കും പണത്തിന്റെ ഹുങ്കുമുള്ള ബി.ജെ.പിക്ക് എളുപ്പത്തില്‍ കഴിയും. അങ്ങനെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണമാവും. അങ്ങനെ ബി.ജെ.പി പറയുന്നതുപോലെ പ്രതിപക്ഷം ഇല്ലാത്ത ഒരു ഇന്ത്യ എന്നത് യാഥാര്‍ത്ഥ്യമാവും. അതിലൂടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കല്‍ അധികം ബുദ്ധിമുട്ടില്ലാതെ നടപ്പിലാകും.
എത്തിച്ചേരാന്‍ പോകുന്ന ഈ അന്ത്യത്തെ നമ്മള് ഊതിപെരുപ്പിക്കുകയാണോ എന്നൊരു ചോദ്യം ഉയരാവുന്നതാണ്. അങ്ങനെ സംഭവിച്ചാലും ഭരണവിരുദ്ധ തരംഗം വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഭരണകൂടങ്ങള്‍ക്ക് എതിരെയും ഉയര്ന്നുകൂടെ എന്നും നമുക്ക് വാദിക്കാം. പെട്ടന്ന് അല്ലെങ്കിലും ത്രിപുരയില്‍ ദീര്‍ഘകാലം ഭരിച്ച ഇടതു സര്‍ക്കാരിനെ താഴെ ഇറക്കിയതുപോലെ കുറെക്കാലം കഴിയുമ്പൊള് ബി.ജെ.പി സര്‍ക്കാരുകളെയും വോട്ടുചെയ്ത് താഴെ ഇറക്കുവാന്‍ കഴിയും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഭരണകൂടത്തെ അടിയന്തരമായി താഴെ ഇറക്കിയില്ലെങ്കിലും അതിനു അധികകാലം തുടരുവാന്‍ കഴിയില്ല. അതിനാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനുകീഴിലേക്ക് അധികാര കേന്ദ്രീകരണം ദീര്‍ഘനാള്‍ ഈ രീതിയില്‍ തുടരില്ല. ഈ സ്ഥിതിവിശേഷം നമ്മുടെ സമീപഭാവിയെ വല്ലാത അലോരസപ്പെടുത്തുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിനു മാറ്റം വരും.
എന്നാല്‍ ഉത്ക്ക്ണ്ഠക്ക് നിരവധി കാരണങ്ങളുണ്ട്. ആദ്യമായി കെയ്ന്‍സിന്റെ പ്രസിദ്ധമായ വാക്യം പോലെ “കാലത്തിന്റെ കുത്തൊഴുക്കില്‍ നാമെല്ലാം ചരിത്രമായിമാറും”. പക്ഷേ, തത്വത്തില്‍ പോലും, വെറുതേ കാലത്തിന്റെ കുത്തൊഴുക്കിനെ വിശ്വസിച്ചിരിക്കുവാന് നമുക്ക് കഴിയില്ല.
രണ്ടാമതായി, വോട്ടിംഗ് രീതികളില്‍ കൃത്രിമം നടത്തിയും കുടിലതന്ത്രങ്ങളിലൂടെയും പരാജയപ്പെടുന്ന തിരഞ്ഞെടുപ്പുകളും വിജയമാക്കുന്ന ഹിന്ദുത്വശക്തികളുടെ കഴിവുകളെ കുറച്ചുകാണുവാന്‍ നമുക്ക് കഴിയില്ല. തിരഞ്ഞെടുപ്പില്‍ ജനവിധികള്‍ അട്ടിമറിക്കുവാന്‍, വര്‍ഗ്ഗീയ ലഹളകള്‍ക്ക് നേതൃത്വം നല്‍കിയും കിംവദന്തികള്‍ പരത്തിയും, സര്‍ജിക്കല്‍ സ്ട്രൈക്കിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ നിര്‍മ്മിച്ചും എന്തിന്റെ പേരിലും ആരെയും രാജ്യത്തിന്റെ ശത്രുവായി പ്രഖ്യാപിച്ചുമൊക്കെ അവര്‍ക്ക് കഴിയുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നീണ്ടകാലത്തിനിടയില്‍ അവരെ തിരഞ്ഞെടുപ്പില്‍ തോല്പിക്കുക എന്നത് ഒരിക്കലും നടക്കില്ല.
മൂന്നാമതായി, തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോള്‍ അവരുടെ അവസരത്തിനായി നീണ്ടകാലം കാത്തിരിക്കുന്ന നമ്മുടെ പാര്‍ലമെന്ററി പ്രതിപക്ഷ ശക്തികളില്‍ നിന്നുള്ള ചെറിയ എതിര്‍പ്പുകള്‍ക്ക് ഒപ്പം ഹിന്ദുത്വശക്തികളെ അവരുടെ രീതിയില്‍ പോകാന്‍ വിട്ടാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിനു എതിരായുള്ള ഹിന്ദുത്വ വിരുദ്ധ ഫാസിസ്റ്റ് ശക്തികളുടെ ഉയര്‍ച്ചയിലായിരിക്കും, ഫാസിസ്റ്റ് ശക്തികളുടെ പരസ്പരമുള്ള തമ്മിലടിയില്‍ രാജ്യം കീറിമുറിയുന്നതിലാവും, അത് അവസാനിക്കുക.
ഹിന്ദുത്വയെ പ്രതിരോധിക്കുവാന്‍ അധികം താമസിച്ചുപോകാതെ ഇടപെടേണ്ട സമയം ഇപ്പോഴാണ്. ബി.ജെ.പിയുടെ കടന്നാക്രമണത്തില്‍ അവരുടെ ശക്തികേന്ദ്രങ്ങളുടെ അതിരുകളിലേക്ക് ചുരുങ്ങിപ്പോയ ഇടതുപക്ഷമാണ് രാജ്യത്തെ പ്രതിരോധിക്കേണ്ടത്. ഹിന്ദുത്വയുടെ നീരാളിപ്പിടുത്തം രാജ്യത്തെ ശ്വാസം മുട്ടിക്കും മുമ്പ് രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ സംഘടിപ്പിച്ചു പ്രതിരോധിച്ചാണ് ഇടതുപക്ഷം അവരുടെ നിലപാടുകളെ ന്യായികരിക്കേണ്ടത്.
സങ്കീര്‍ണ്ണമായി കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന പാര്‍ട്ടികളുടെ ഐക്യത്തിലൂടെ ബി.ജെ.പിക്ക് എതിരെയുള്ള പോരാട്ടം കുറച്ച് ജനങ്ങളുടെ വിശ്വാസ്യത നേടുവാന്‍ കഴിഞ്ഞേക്കും. അതിനു ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുവാന്‍ കഴിഞ്ഞാലും ജനങ്ങളുടെ ജീവിതനിലവാരത്തില്‍ മാറ്റം കൊണ്ടുവരുന്നില്ലെങ്കില്‍ ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന നിരാശ വീണ്ടും സംഘപരിവാറിനെ അധികാരത്തില്‍ ഏറ്റുന്നതില്‍ കലാശിക്കും.
പ്രായോഗികമായ ഒരു പൊതുകാര്യപരിപാടിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ മതേതര സെക്കുലര്‍ നിലപാടുകളോട് പ്രതിബദ്ധതയുള്ള പാര്‍ട്ടികള്‍ ഐക്യപ്പെടേണ്ടതുണ്ട്. ഈ പൊതുകാര്യപരിപാടിയോട് പാര്‍ട്ടികള്‍ പ്രതിഞ്ജാബദ്ധമായ നിലപാട് സ്വീകരിക്കേണ്ടതുമുണ്ട്. സംഘപരിവാര്‍ സമൂഹത്തില്‍ പരത്തിക്കൊണ്ടിരിക്കുന്ന ഭയത്തെയും, ചിന്തിക്കുവാനും വിയോജിക്കുവാനുമുള്ള അവകാശങ്ങൾക്കുമേൽ നടത്തുന്ന കടന്നുകയറ്റത്തെയും, തഴച്ചുവളരുന്ന വര്‍ഗ്ഗീയതയെയും, ജാതി-പുരുഷനിയന്ത്രിത സാമൂഹികവ്യവസ്ഥയെയും മറികടക്കുക മാത്രമല്ല മറിച്ച് വിദ്യാഭ്യാസത്തിനും തൊഴിലിനും ആരോഗ്യത്തിനും പ്രാധാന്യം നല്കുന്ന ഒരു പൊതു പരിപാടി തുടങ്ങുന്നതിനും ഭരണകൂടം ഊന്നല്‍ നല്‍കണം. മതേതര മുന്നണിയിലേക്ക് വരുവാന്‍ താത്പര്യപ്പെടുന്നവരെ അവരുടെ ഭൂതകാലമോ ചരിത്രമോ നോക്കാതെ ആ വിശാല മുന്നണിയുടെ ഭാഗമാക്കണം.
ഇടതുപക്ഷത്തെ സംബന്ധിച്ച് നിലനില്പിനായുള്ള പോരാട്ടമാണിത്. ഇപ്പോഴത്തെ സാഹചര്യത്തിന്റെ അടിയന്തരപ്രാധാന്യം മനസ്സിലാക്കുകയും, ത്രിപുരയിലെ തിരിച്ചടിക്ക് ഒരു മാറ്റത്തിനുമായി ഇടതുപക്ഷം അവരുടെ രാഷ്ട്രീയനിലപാടില്‍ മാറ്റം വരുത്തി ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയപോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കണം. അങ്ങനെ എങ്കില്‍ ത്രിപുരയുടെ തിരിച്ചടിയില്‍ നിന്ന് കുറെ നന്മകള് ഉയര്‍ന്നുവരും.
(ജെ.എന്‍.യു ഡെല്‍ഹിയിലെ മുന്‍കാല സാമ്പത്തികശാസ്ത്ര അദ്ധ്യാപകനാണ് ലേഖകൻ.)