തിരുവനതപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയിലാണ് അദ്ദേഹത്തെ ആദ്യമായി പരിചയപെടുന്നത്. ബോറടി മാറ്റാന്‍ ആ യാത്രയില്‍ കയ്യിലെടുത്തത് ഹിറ്റ്ലറുടെ ആത്മകഥ "മെയിന്‍ കാഫ്" ആയിരുന്നു.. പബ്ലിക് ലൈബ്രറിയുടെ മുന്നിലെ സെക്കന്റ് ഹാന്‍ഡ് പുസ്തകങ്ങളുടെ വില്പനയില് നിന്ന് അത്തവണ കിട്ടിയത്... ഇടക്കെപ്പോഴോ പുസ്തകത്തില്‍ നിന്ന് തലയുയര്‍ത്തി നോക്കിയപ്പോള്‍ മുന്പില് പ്രായം ചെന്ന ഒരു മുഖം, സാകൂതം നോക്കിയിരുപ്പുണ്ട്, കണ്ണില്‍ ചെറിയൊരു പുഞ്ചിരിയുമായി. "എന്ത് പറയുന്നു ഹിറ്റ്ലര്‍?" എന്നൊരു ചോദ്യം.