ജനുവരി 2, 2011 - സഫ്ദര്‍ ഹഷ്മി രക്തസാക്ഷി ദിനം. ആ ധീര സഖാവ് കൊല ചെയ്യപ്പെട്ടിട്ടു 22 വര്‍ഷം തികയുന്നു.
എഴുത്തിലൂടെയും നാടകത്തിലൂടെയും ഗാനങ്ങളിലൂടെയും കലാസ്വാദകരുടെ പ്രശംസ മാത്രമല്ല തൊഴിലാളി വര്‍ഗ്ഗത്തിന്റെ അകമഴിഞ്ഞ സ്നേഹവാല്സല്യമാണ് ചെറുപ്പക്കാരനായ സഫ്ദര്‍ നേടിയെടുത്തത്. ദില്ലിയില്‍ മുനിസിപ്പല്‍ ഇലക്ഷന് പ്രചാരണ വേളയില്‍ തെരുവ് നാടകം അവതരിപ്പിക്കുന്നതിനിടയിലാണ് സഖാവ് കോണ്‍ഗ്രസ് ഗുണ്ടകളുടെ ഭീകരമായ മര്‍ദ്ദനത്തിനു ഇരയാകുന്നതും കൊല്ലപ്പെടുന്നതും.