കൊറോണക്കാലത്ത് അബദ്ധജടിലമായ വാദങ്ങൾ പല ദിക്കിൽ നിന്ന് ഉയരുകയും വൈറസിനെക്കാളും വേഗത്തിൽ പടരുകയും ചെയ്യുകയാണ്. ഒരു വർഷം മുൻപ് ഇറങ്ങിയ ഡെറ്റോൾ കുപ്പിയിൽ കൊറോണവൈറസിനെ കുറിച്ചു പറഞ്ഞിരുന്നു എന്ന് ഇക്കിളി ക്ലിക്‍ ബയ്റ്റ് അടിച്ച് വിട്ടത് കേരളത്തിലെ ഒരു മുൻനിര മാധ്യമമാണ്. പൊങ്കാലയിടുന്നയിടത്ത് വൈറസ് വരില്ല എന്നു പറഞ്ഞത് ഒരു മുൻ ഡിജിപി, മുപ്പതു ഡിഗ്രി സെല്‍ഷ്യസ് ഉണ്ടെങ്കിൽ കുഴപ്പമില്ല എന്ന് മറ്റൊരു ജനപ്രതിനിധി.
സ്വാതന്ത്ര്യസമരകാലത്തെ സംഘടനാസവിശേഷത തന്നെയാണ് കോണ്‍ഗ്രസിന് ഇപ്പോഴും. നാനാവിധത്തിലുള്ള ആശയഗ്രൂപ്പുകളുടെ ഒരു സഞ്ചയം. ഒരേ സമയം പരസ്പരം ഐക്യപ്പെട്ടും വൈരുദ്ധ്യത്തോടെയും, ഒരു അസ്ഥിര സന്തുലിതാവസ്ഥയില്‍ (unstable equilibrium) നില്‍ക്കുന്ന ഒരു സംഘടന. എങ്ങോട്ട് വേണമെങ്കിലും ചായാവുന്ന ഒരു സംഘം ആളുകള്‍. കോണ്‍ഗ്രസിനെ കോണ്‍ഗ്രസ്സാക്കുന്നത് ഇതാണെന്നാണ് പല കൊടികെട്ടിയ കോണ്‍ഗ്രസുകാരും പറയുന്നത്. എന്നാല്‍ ആ അവകാശവാദം എത്ര ശരിയാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്.
മുഖവുര
നിയോലിബറലിസം അഥവാ നവഉദാത്തവാദം എന്ന പ്രത്യയശാസ്ത്രത്തെയും അത് ഗർഭസ്ഥമായിരിക്കുന്ന കാലത്തിനേയും അതിലെ പ്രശ്നങ്ങളേയും മലയാളി വായനക്കാരുടെ സമക്ഷം ലളിതമായി അവതരിപ്പിക്കുക എന്നതാണ് ഈ പരമ്പരയുടെ ലക്ഷ്യം. ഇതിലൂടെ തികച്ചും പ്രായോഗികവും ദൈനംദിന ജീവിതത്തിൽ നാം നേരിടുന്നതുമായ സാമ്പത്തിക വിഷയങ്ങളെ, അവയുടെ പ്രശ്നങ്ങളെ സൈദ്ധാന്തികവും, പ്രവർത്തനപരവുമായ രീതിയിൽ അപഗ്രഥിക്കുന്നു. “സൈദ്ധാന്തിക യുക്തിയായ്” പലപ്പോഴും മാറ്റിവക്കുന്ന വിഷയങ്ങളെ തീർത്തും ലളിതവല്കരിക്കുക എന്നതും ഈ പരമ്പര ലക്ഷ്യം വയ്ക്കുന്നുണ്ട്.
ഏതാണ്ട് ഒരു വർഷം മുമ്പാണ്. സാംസ്കാരിക വകുപ്പുമായി ചേർന്ന് ഡി സി ബുക്സ് കോഴിക്കോട് വെച്ചു ഒരു ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. അതിനോടനുബന്ധിച്ച് നടത്തിയ “മതം, സാഹിത്യം, ആത്മീയത” എന്ന സെമിനാറിലേക്ക് മുസ്ലീങ്ങളെ മാത്രം, പ്രത്യേകിച്ചും അവർക്കിടയിൽ കേരളത്തിലെ മഹാഭൂരിഭാഗം മുസ്ലീങ്ങളുടെയും ജീവിതാനുഭവങ്ങളെ വിമർശിക്കുന്ന എഴുത്തുകാരെ മാത്രം ക്ഷണിക്കുകയും ചെയ്യുന്നു.