ബിജെപി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യൻ ശാസ്ത്രകോൺഗ്രസ്സുകളുടെ നിലവാരം ഇടിഞ്ഞതിനെ സംബന്ധിച്ചും അതിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ചും ശാസ്ത്രവിദ്യാര്‍ത്ഥിനിയായ രേഷ്മ രാജയ് എഴുതുന്നു.

സ്വയംഭരണത്തിന്റെ അനിഷേധ്യ അധികാരം ഭാവിയിൽ രാജ്യത്തിന് മുതൽകൂട്ടാവാമായിരുന്ന ഒരു ജീവൻ കൂടി എടുത്തിരിക്കുന്നു. സ്വാഭാവികമായി അതിനെതിരെയുള്ള പ്രതിഷേധങ്ങളും ഉയർന്ന് തുടങ്ങി കഴിഞ്ഞു. എന്നാൽ ഈ പ്രതിഷേധമെല്ലാം പ്രസ്തുത കുറ്റം ചെയ്ത അധ്യാപകനിലേക്കോ മാനേജ്മെന്റിലേക്കോ വിരൽ ചൂണ്ടുക മാത്രമാണ് ചെയ്യുന്നത്. അങ്ങനെയൊരു പ്രതിഷേധം കാതലായ പ്രശ്നത്തെ മനസ്സിലാക്കാനോ സമൂലമായ ഒരു മാറ്റത്തിനുതകുന്ന നടപടികളിലേക്ക് നയിക്കാനോ സഹായിക്കില്ല എന്നതാണ് വാസ്തവം.

വമ്പന്‍ കെട്ടിടങ്ങളും അതിനുള്ളിലെ വിശാലമായ ക്ലാസ്മുറികളും പൂർണ സജ്ജമായ ലബോറട്ടറികളും പച്ചപ്പുല്ലു വിരിച്ച മൈതാനങ്ങളും ഭംഗിയായി വെട്ടിയൊതുക്കിയ പൂന്തോട്ടങ്ങളുമുള്ള ആ ഒരു മതില്‍ക്കെട്ടിനുള്ളിലുള്ള ഒരു ലോകം ഏതൊരു വിദ്യാര്‍ത്ഥിയെയാണ് മോഹിപ്പിക്കാതെ ഇരിക്കുക? വില കൂടിയ കടലാസ്സില്‍ മിന്നുന്ന അക്ഷരങ്ങളില്‍ അച്ചടിച്ച "പഠിച്ചിറങ്ങും മുന്നേ മള്‍ടി നാഷണല്‍ കമ്പനികളില്‍ ഉറപ്പായ ജോലി" എന്ന മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളില്‍ വീഴാത്ത മാതാപിതാക്കള്‍ എത്ര പേരുണ്ടാകും? ജനിച്ചു വീഴുന്നതിനു അടുത്ത നിമിഷം കുറിക്കപ്പെട്ടതാണ് ഒട്ടുമിക്ക കുട്ടികളുടെയും ജാതകം.

Heated debates and discussions are going on in JNU on the reduction of marks in the Viva-voce of the M.phil entrance examination for a few years. A committee has been formed to look into the merit of the matter at the demand of students’ union to reduce the marks from 30 to 15. Since the committee has not submitted its final report, the last academic council meeting, where the decisions regarding any academic reform will be taken, has decided to hold a special academic council meeting only to discuss this matter before the end of ongoing semester.

ആരോഗ്യനയ രൂപീകരണ സംബന്ധമായി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങൾ

കുറച്ചുനാള്‍ മുന്‍പ്‌ വരെ കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികള്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളായിരുന്നു. എന്നാൽ ഇന്ന്‌ ആ സ്ഥാനം പല സ്വകാര്യ ആശുപത്രികള്‍ക്കുമാണ്‌. കാലങ്ങളായി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതും ആവശ്യമായ വികസനം നടപ്പാക്കാത്തതുമാണ്‌ ഇതിനു കാരണം. ഈ അവസ്ഥ മെച്ചപ്പെടുത്തേ­ണ്ടതുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളെ എയിംസ്‌ (AIIMS) നിലവാരത്തിലേക്കുയര്‍ത്തും എന്ന എൽ.ഡി.എഫ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനം ഒരു പ്രതീക്ഷയാണ്‌.

ഹോമിയോപ്പതിക്കെതിരെ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന് കീഴെ വന്ന കമന്റുകളിൽ ആവർത്തിക്കപ്പെട്ട ചില ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്. ഹോമിയോപ്പാത്തുകൾക്കെതിരേ കമന്റ് ഡിബേറ്റിന് പോകുന്നത്, ലോജിക്കൽ ഫാലസികളെക്കുറിച്ച് വല്ല പ്രോജക്റ്റും ചെയ്യാനാണെങ്കിൽ മാത്രമേ പാടുള്ളു എന്ന് പണ്ടേ പഠിച്ചതായതിനാലാണ് അവിടെ അപ്പപ്പോൾ മറുപടിയ്ക്ക് മുതിരാത്തത്. പറയാനുള്ളത് ഒരുമിച്ച് ഒരിടത്ത് തന്നെ പറയുന്നതാണല്ലോ എല്ലാവർക്കും സൗകര്യം.

‘That which liberates’ is knowledge according to Indian Philosophy. What if the educational system entitled to uphold the same philosophy abandons the seekers of knowledge halfway through their primary education? An interesting remark is that, though Indian philosophy does not endorse monetary benefit as a parameter of basic education, factual accounts show that education has always been the privilege of affluent people. Even after implementing the Right to Education Act, the country still struggles to meet the demands of primary education.

ഭാരതീയ ജനതാ പാര്‍ടി (BJP) അധികാരശ്രേണിയില്‍ കടന്നു വന്നിട്ടുള്ള അവസരങ്ങളിലൊക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും അടിച്ചേല്‍പ്പിക്കുവാനുമുള്ള ശ്രമം നടന്നിട്ടുണ്ട്. സവര്‍ണ ഫാസിസ്റ്റ് സംഘടനയായ രാഷ്ട്രീയ സ്വയംസേവാ സംഘത്തിന്റെ (RSS) രാഷ്ട്രീയ പരിച്ഛേദമായ ബി.ജെ.പി, സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും ഹിന്ദുത്വ അജണ്ട തന്നെയാണ്‌ മുന്നോട്ട് വയ്ക്കുന്നത്.