മൂന്നു ഭാഗങ്ങളിൽ ആയി സഖാവ് കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗം. ആദ്യ ഭാഗം ഇവിടെ വായിക്കാം
ചരിത്രപരവും സാമൂഹികവുമായ അടിവേരുകള്‍
കോഴിക്കോട് ജില്ലയിലെ വടകരതാലൂക്കിന്റെ മലയോരങ്ങളും ഇടനാടും ഉള്‍ക്കൊള്ളുന്നതാണ് നാദാപുരം പ്രദേശം. നിരവധി ചരിത്രസംഭവങ്ങളാല്‍ അവിസ്മരണീയവും സമരോത്സുകവുമായ ഈ പ്രദേശം പഴയ കടത്തനാടിന്റെ ഭാഗമാണ്.