വെള്ളയമ്പലത്തെ തണല്‍മരങ്ങളുടെ ഇടയിലൂടെയുള്ള 'ഡബിള്‍ഡെക്കര്‍' യാത്ര കുട്ടിക്കാലത്ത് കൊതിച്ച് കൊതിച്ച് കിട്ടാറുള്ള ഒരു അനുഭവമായിരുന്നു. തൊണ്ണൂറുകളില്‍ തിരുവനന്തപുരം നഗരത്തില്‍ വളര്‍ന്ന എല്ലാ കുട്ടികള്‍ക്കും അതങ്ങനെയാകാനേ തരമുള്ളൂ.