ഏറ്റവും ലളിതമായി പറഞ്ഞാൽ ജന്മസിദ്ധമായ ജാതി, മത, വംശ, ലിംഗ സ്വത്വങ്ങളുടെ അടിസ്ഥാനത്തിൽ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെട്ട് പോരുന്നവരുടെ അനുഭവങ്ങളെ അവരുടെ സ്വത്വമണ്ഡലത്തിന് പുറത്ത് നിന്നുകൊണ്ടുള്ള ഒരു സൈദ്ധാന്തിക ഇടപെടലിനും പൂർണ്ണമായി പ്രതിനിധാനം ചെയ്യാനാവില്ല എന്ന ചരിത്രാനുഭവമാണ് സ്വത്വവാദത്തിന്റെ അടിത്തറ. രക്ഷാകർതൃത്വം മുതൽ അദൃശ്യവൽക്കരണം വരെയുള്ള പ്രശ്നങ്ങൾ അതിൽ ഉൾചേരുന്നത് ഈയൊരു ചരിത്ര പശ്ചത്തലത്തിൽ നിന്നാണ്.
അസ്തിത്വം എന്ന ഇര വിഴുങ്ങി, കഠിനമായ വയറുവേദനയുമായി ഏതാനും കമ്മ്യൂണിസ്റ്റ് പാമ്പുകള്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തി.
ലോക്കല്‍ സെക്രടറി പ്രായം ചെന്ന ഒരു പാമ്പ് ആയിരുന്നു. കാലങ്ങളായി അദ്ദേഹവും ഈ വേദനയെ സുഖമുള്ള ഒരു അനുഭൂതിയായി കൊണ്ട് നടക്കുന്നു. പാര്‍ട്ടി ഓഫീസിലെ ഷെല്‍ഫില്‍ ഏത് കോണില്‍ നിന്ന് നോക്കിയാലും കാണാവുന്ന പാകത്തില്‍ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ', 'ദാസ് കാപിറ്റല്‍' എന്നിവ നിരന്നു നില്‍ക്കുന്നു. ഇന്നലെ ചാര്‍ജ് എടുത്ത ഓഫീസ് സെക്രട്ടറി പുസ്തകങ്ങളൊക്കെ പൊടി തട്ടി വൃത്തിയാക്കി ഷെല്‍ഫ് താഴിട്ടു പൂട്ടി. പിന്നെ അയാള്‍ രണ്ട് വലി വലിച്ചു തുറക്കില്ലെന്ന് ഉറപ്പു വരുത്തി.
ഹലോ. നിങ്ങള്‍ക്കെന്നെ അറിയില്ല. സാരമില്ല, എനിക്കു ചുറ്റുമുള്ളയാളുകള്‍ക്ക് പോലും എന്നെ ശരിക്കറിയില്ല. കാരണം, എനിക്കൊരു രഹസ്യമുണ്ട്, ദീര്‍ഘനാളായി എന്റെ ലോകത്തിലേക്ക് മാത്രമായി ഞാന്‍ സൂക്ഷിച്ച ഒരു കാര്യം; പരസ്യമാക്കണമെന്ന് ഞാനാഗ്രഹിക്കുന്ന കാര്യം. ഇതൊരു കുമ്പസാരമല്ല - ആ വാക്ക് ഇതിനെ ഒരു കുറ്റമാക്കിത്തീര്‍ക്കും. എനിക്കിത് അവസാനിപ്പിക്കണം, അതിനെനിക്ക് എന്നോട് തന്നെ സത്യസന്ധനാകേണ്ടതുണ്ട്. അതുകൊണ്ടിതാ ആ രഹസ്യം -
ഞാന്‍ സ്വവര്‍ഗ്ഗാനുരാഗിയാണ്.