വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയന്ത്രിക്കണോ എന്ന വിഷയത്തിൽ ശ്രീ ദിലീപ് എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. ലോകത്തെ വിവിധ വിദ്യാർഥി മുന്നേറ്റങ്ങളെ കുറിച്ച് വാചാലമായി പിന്നീട് സ്വകാര്യ മേഖലയെ തലോടി മുന്നേറുന്ന ലേഖനം ഒടുവിൽ വിദ്യാർഥി പ്രസ്ഥാനങ്ങൾ ആവശ്യമേ ഇല്ല എന്ന നിഗമനത്തിൽ അവസാനിക്കുന്നു. വിദ്യാർഥി വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന നേതാക്കന്മാർക്ക് മുൻവിധികളില്ലാതെ രാഷ്ട്രീയത്തെ സമീപിക്കണം എന്ന ഉപദേശവും സൌജന്യമായി നല്കുന്നുണ്ട്.

കേരള പോലീസിന്റെ പുസ്തകനിരോധന ഭ്രാന്ത് തുടര്‍ക്കഥയാകുകയാണ്. ഇസ്ലാമിനെ വിമര്‍ശിക്കുന്ന പുസ്തകമായിരുന്നു ജൂലൈ മാസത്തെ ഇര. ഓഗസ്റ്റ്‌ ആയപ്പോഴാകട്ടെ ട്ടെ, തീവ്ര ഇസ്ലാമിക പുസ്തകങ്ങള്‍. ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഒരു Book-banning wing കൂടി തുടങ്ങിയാല്‍ പൂര്‍ത്തിയായി. അങ്ങനെ തീവ്രവാദം നമുക്കു എന്നെന്നേക്കുമായി തുടച്ചുനീക്കാം.