മുഖ്യമന്ത്രിക്കു നേരെ കല്ലേറുണ്ടായ സംഭവത്തെക്കുറിച്ച് കാല്‍വിന്റെ ഗ്രാഫിക് പോസ്റ്റ്. Originally published here.

രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ പാമൊലിന്‍ കേസില്‍ സംസ്ഥാന വിജിലന്‍സ്, കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിക്കളയുകയും, ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ് എന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ നിലവിലുള്ള എട്ട് പേരുടെ പ്രതിപട്ടികയില്‍ ഇനിയാരുടെയും പേര് ചേര്‍ക്കേണ്ട കാര്യമില്ലെന്നും, ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിട്ട് നല്‍കുകയും ചെയ്ത റിപ്പോര്‍ട്ട് ആണ് വിജിലന്‍സ് കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്.