After following various responses by people for and against Jallikattu in the last one week, one glaring lacuna comes to the fore in these responses and most analysis. The lacuna arises due to the complete reduction of the Jallikattu protests to the individual merits and demerits of the sport. Amidst this cacophony, what is not properly accounted for are the reasons behind the ‘Jallikattu Movement’. Such responses also fail to understand that the protestors are not a homogenous body.
Heated debates and discussions are going on in JNU on the reduction of marks in the Viva-voce of the M.phil entrance examination for a few years. A committee has been formed to look into the merit of the matter at the demand of students’ union to reduce the marks from 30 to 15. Since the committee has not submitted its final report, the last academic council meeting, where the decisions regarding any academic reform will be taken, has decided to hold a special academic council meeting only to discuss this matter before the end of ongoing semester.
മാർക്സിസം കാലഹരണപ്പെട്ടു പോയി എന്ന് വാദിക്കുന്ന ധാരാളം ആളുകളുണ്ട്. കാലഹരണപ്പെട്ടിട്ടില്ല എന്ന് കരുതുന്നവരുടെ ഇടയിലും അഭിപ്രായ ഭിന്നതകൾ ഉണ്ട്. മാർക്സിസം സാമ്പത്തികമാത്രവാദമാണെന്നും വർഗീയത പോലുള്ള പ്രശ്നങ്ങളെ പരിശോധിക്കാനുള്ള കഴിവ് മാർക്സിസത്തിനു ഇല്ലെന്നും കരുതുന്നവരുണ്ട്. ഇപ്പോൾ വളർന്നു വരുന്ന സത്വരാഷ്ട്രീയത്തിന്റെ ബഹുസ്വരതയുടെയും രാഷ്ട്രീയവുമായി മാർക്സിസം പൊരുത്തപ്പെടുകയാണ് വേണ്ടതെന്നും അതനുസരിച്ച് വർഗ്ഗസമരമടക്കമുള്ള മാർക്സിസ്റ് മുദ്രാവാക്യങ്ങൾ തിരുത്തിയെഴുതണമെന്നും വാദിക്കുന്ന നിരവധി മാർക്സിസ്റ് ബുദ്ധിജീവികൾ ഉണ്ട്.
ചരിത്രം തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി വളച്ചൊടിക്കുക എന്നത് സംഘപരിവാർ അജണ്ട ആണ്. കുറെ നുണകൾ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞു അവർ ചാനൽ ചർച്ചകളിലും മറ്റും വിഡ്ഢിവേഷം കെട്ടുകയാണ്. ആയിരം പേർ കേൾക്കുമ്പോൾ ഒരാളെങ്കിലും വിശ്വസിച്ചാൽ അത്രയുമായി എന്നതാണ് അവരുടെ ഉദ്ദേശം. കേരളം അവരുടെ വലിയ ഒരു ലക്‌ഷ്യം ആണ്. കാരണം ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വേരോട്ടം തന്നെ. സംഘപരിവാറിന് എല്ലാ കാലത്തും വെല്ലുവിളി ഉയർത്തിയിട്ടുള്ളത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ആണ്. കേരളത്തിലെ വിവിധ ഹിന്ദു സമുദായ സംഘടനകളിൽ കൈകടത്തി കൊണ്ട് സംഘ പരിവാർ ആ ലക്ഷ്യത്തിലേക്കുള്ള കുല്സിത ശ്രമങ്ങൾ തുടങ്ങി വച്ച് കഴിഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരം സംസ്‌കൃത കോളേജിലെ പ്രോഫസർ ഉണ്ണികൃഷ്ണൻ നമ്പൂതിരി ആർ.എസ്.എസിന്റെ മലയാളം മുഖപത്രമായ കേസരിയിൽ ഓണം മഹാബലിയുടെ വരവിന്റെ ആഘോഷമല്ല മറിച്ച് വിഷ്ണുവിന്റെ അവതാരമായ വാമനന്റെ ജനനത്തിന്റെ ആഘോഷമാണെന്ന് അഭിപ്രായപ്പെട്ടു കൊണ്ടൊരു ലേഖനമെഴുതി. ഹിന്ദു വർഗീയതയുടെ കേരള അമ്പാസഡർ ഹിന്ദു ഐക്യ വേദിയുടെ കേരള പ്രസിഡന്റ് ശശികല ടീച്ചറും സമാനമായ അഭിപ്രായ പ്രകടങ്ങൾ നടത്തി കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളിൽ നിറഞ്ഞു നിന്നു. ഇതാ ഇപ്പോൾ, "വാമന ജയന്തി ആശംസകൾ" നേർന്നു കൊണ്ട് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഉത്രാട ദിനത്തിൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഒരു ഫോട്ടോയും ഇട്ടിരിക്കുന്നു.
രാജ്യം, വിശിഷ്യാ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ സാക്ഷ്യം വഹിച്ച നിരവധി ദളിത് മുന്നേറ്റങ്ങളിൽ ഒന്നാണ് ഉന. എന്നാൽ അതിന്റേതായ പ്രത്യേകതകളാൽ തന്നെ നിശ്ചയമായും ചരിത്രത്തിൽ സ്‌ഥാനം പിടിക്കാൻപോവുകയാണ് ഈ പ്രതിഷേധ ജ്വാല. രാജ്യത്തെ ദളിത് മുന്നേറ്റങ്ങളുടെ തുടർച്ച എന്നതിനപ്പുറം ഉനയിൽ ഉയർന്നു കേട്ട സമരമുദ്രാവാക്യങ്ങൾക്ക് ഇടപെടാൻ സാധിക്കുന്ന മേഖലകൾ വിശാലമാണ്. അതുകൊണ്ടാണ് നിരവധിപേർ എഴുതിക്കഴിഞ്ഞ സമരത്തിനാധാരമായ സംഭവങ്ങളെക്കുറിച്ച് സൂചിപ്പിക്കാതെ തന്നെ ഈ എഴുത്ത് ആരംഭിക്കുന്നത്.
പരിഭാഷ: സച്ചിൻ ആർപിവി