ഉത്പാദകബന്ധങ്ങളിൽ നിന്നും സാമൂഹ്യക്രമങ്ങളിൽ നിന്നും വേർപ്പെടുത്തി കേവലം ആശയസംഘട്ടനം എന്ന നിലയിൽ മലബാർ കലാപത്തെ ഇന്ന് വിലയിരുത്തപ്പെടുമ്പോൾ, കലാപത്തിന്റെ സാമൂഹ്യ-രാഷ്ട്രീയമാനങ്ങളിലക്കെത്തി നോക്കുകയാണ് ലേഖകൻ.

എഴുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപാണ്, 1944ൽ, നമ്പൂതിരിമാരെ മുന്നിലിരുത്തി ആ സമുദായത്തിന്റെ അധീശത്വ ബോധത്തിന്റെ മുനയൊടിച്ച പ്രസംഗം ഇ.എം.എസ് നടത്തിയത്. ഓണല്ലൂരിൽ വച്ചുനടന്ന യോഗക്ഷേമ സഭയുടെ മുപ്പത്തിനാലാം വാർഷികയോഗത്തിലായിരുന്നു അത്. ലാഹോറിൽ വച്ച് നടക്കേണ്ടിയിരുന്ന ജാട്ട്-പഠ്- തോഠക് മണ്ടൽ സമ്മേളനവേദിയിലെ അദ്ധ്യക്ഷപ്രസംഗത്തിനായി അംബേദ്കർ ‘ജാതിയുടെ ഉൻമൂലനം’ എന്ന സാമാന്യം ദീർഘമായ കുറിപ്പ് തയ്യാറാക്കിയതിന്റെ എട്ടു വർഷങ്ങൾക്കിപ്പുറം.

ഇ. എം. എസ്. സമ്പൂര്‍ണ കൃതികളുടെ അറുപത്തഞ്ചാം സഞ്ചികയാണ് ഈ പ്രബന്ധത്തിന് ആധാരം. നാഷണല്‍ ബുക്ക് ഏജന്‍സി (കല്‍ക്കട്ട) 1967-ല്‍ പ്രസിദ്ധീകരിച്ച, "Kerala: Yesterday, Today and Tomorrow" എന്ന ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയാണ് അറുപത്തഞ്ചാം സഞ്ചിക. ഡോ. ഡി. ജയദേവദാസാണ് പരിഭാഷകന്‍.