നിയമപുസ്തകങ്ങളും ഭരണഘടനയും ഒരു വിഷയത്തെപ്പറ്റി എന്തെല്ലാം തന്നെ എഴുതിവച്ചിട്ടുണ്ടെങ്കിലും പൊലീസ്, കോടതി, ഗവണ്‍മെന്റ് എന്നിവ ഈ നിയമങ്ങളെ എപ്രകാരം വ്യാഖ്യാനിക്കുകയും പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്യുന്നു എന്നതിനെ ആസ്പദമാക്കിയാണ് സാധാരണക്കാരന്‍ നിയമവിധേയതയെയും നിയമവിരുദ്ധതയെയും നിര്‍വചിക്കുന്നത്. ഒരു വിഷയത്തില്‍ കോടതികള്‍ സ്വീകരിക്കുന്ന നിലപാടുകളെയാണ് സാമാന്യജനങ്ങള്‍ ആ വിഷയത്തിന്റെ നിയമവശത്തെപ്പറ്റിയുള്ള അവസാനവാക്കായി കരുതിപ്പോരുന്നത്. ഒരു കോടതി ഒരവസരത്തില്‍ പുറപ്പെടുവിക്കുന്ന വിധി പിന്നീട് സമാനവിഷയങ്ങളില്‍ കീഴ്വഴക്കം സൃഷ്ടിക്കുന്നു.

തൃശൂരിൽ നടന്നു കൊണ്ടിരിക്കുന്ന അമ്പത്തിരണ്ടാമത് സംസ്ഥാന സ്കൂൾ യുവജനോത്സവം വാർത്തകളിലും ചാനലുകളിലും നിറഞ്ഞ് നിൽക്കുന്ന സമയമാണിപ്പോൾ. ഈ അവസരത്തിൽ സ്കൂൾ യുവജനോത്സവങ്ങളുടെ പ്രസക്തിയെക്കുറിച്ച് ഒറ്റപ്പെട്ട ചില വിശകലനങ്ങളും വിമർശനങ്ങളും ഉയർന്നുവരികയുണ്ടായി. അതിലൊന്ന് നാലാമിടത്തിൽ വന്ന സ്കൂള്‍ കലാമേളക്ക് ആര് മണികെട്ടും എന്ന സി. ആർ. ഹരിലാലിന്റെ ലേഖനമാണ്. പ്രസ്തുത ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ "ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം" എന്ന് കേരളീയർ വീമ്പിളക്കുന്ന സ്കൂൾ കലോത്സവം എന്ന മാമാങ്കം ശുദ്ധ"ബോറും" അസംബന്ധവുമാണെന്ന് ആരെങ്കിലുമൊന്ന് വിളിച്ചു പറയേണ്ട കാലം കഴിഞ്ഞു.