ദശകങ്ങൾക്ക് മുൻപ് ആർ എസ് എസ് എടുത്തിട്ടുള്ള നിലപാടുകളിൽ നിന്നു ഇന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുത്തും ഭരണ കക്ഷിയുടെ നിയന്ത്രണം കൈയിലെടുത്തും തങ്ങളുടെ രാഷ്ട്രീയ ലാക്കിലേക്ക് എത്താനുള്ള ആർ എസ് എസിന്റെ കുടിലത മനസിലാക്കാൻ കഴിയുന്നതാണ്. ജനതാ പാർട്ടിയിലെ വിള്ളലിന് ശേഷം സോഷ്യലിസ്റ്റ്‌ എഴുത്തുകാരനും വിപ്ലവകാരിയുമായ മഥു ലിമായ് എഴുതി, രവിവാർ എന്ന ഹിന്ദി ആഴ്ചപതിപ്പിൽ 1979 ഇൽ പ്രസിദ്ധീകരിച്ച "എന്താണ് ആർ എസ് എസ്" എന്ന ലേഖനത്തിന്റെ ലേഖനത്തിന്റെ സ്വതന്ത്ര മലയാളം പരിഭാഷ ബോധി ഈ സാഹചര്യത്തിൽ പ്രസിദ്ധീകരിക്കുകയാണ്.

രിത്രത്തെ അതിലെ സൂക്ഷ്മവും ആന്തരികവുമായ വൈരുദ്ധ്യങ്ങളെ മുഴുവൻ അടർത്തി മാറ്റി തങ്ങൾക്ക് അനുകൂലമാം വണ്ണം രേഖീയമായ ഒരു ആഖ്യാനമായി പുനരവതരിപ്പിക്കുക എന്നത് കാലാകാലങ്ങളായി ഇതേ ചരിത്രത്തിന്റെ ഭാഗമായ അധികാര മാറ്റങ്ങൾക്ക് സമാന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. അനിവാര്യമെന്നോണം അധികാര നിർമ്മിതമായ ഒരു കല്പിതാഖ്യാനം എന്ന നിലവിട്ട് വസ്തുനിഷ്ഠമായ ചരിത്രം എന്ന ഒരു സാദ്ധ്യത തന്നെ ഉണ്ടാവുന്നത് അടുത്ത കാലത്താണ്. അത്തരം ഒരു സാദ്ധ്യത മുന്നോട്ട് വച്ചത് ശാസ്ത്രവുമാണ്. അവിടം മുതൽക്കാണ് ചരിത്രത്തിന് അധികാരനിരപേക്ഷമായ ഒരു നിലനിൽപ്പ്‌ തന്നെ സാദ്ധ്യമായത് എന്ന് പറയാം.

കുറച്ചു നാളുകൾക്കു മുൻപ് കേരളത്തിലെ അത്യാവശ്യം ഒറ്റപ്പെട്ട ഒരു ആദിവാസി കോളനിയിൽ പോയിരുന്നു. അവിടുത്തെ അന്തേവാസികളുടെ ജീവിതത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും മനസിലാക്കുകയായിരുന്നു പ്രധാന ലക്‌ഷ്യം. അവിടെ നിന്നാണ് വർഷത്തിലെ മിക്കവാറും എല്ലാ ദിവസവും റേഷൻ അരി ചോറും മുളകുപൊടി ചമ്മന്തിയും മാത്രം കഴിക്കുന്ന കുടുംബങ്ങളെയും, അനീമിക് ആയിട്ടുള്ള ഗർഭിണികളെയും, പ്രസവത്തിനു ഗവണ്മെന്റ് ഹെൽത്ത്‌ സ്ഥാപനങ്ങളേക്കാൾ സ്വന്തം കമ്മ്യൂണിറ്റിയിലെ ആയയെ വിശ്വസിക്കുന്ന സ്ത്രീകളെയും ഒക്കെ കണ്ടു സംസാരിക്കാൻ ഇട വന്നത്.

​​​ഈ കുറിപ്പെഴുതുന്നയാള്‍ നിഷ്പക്ഷനൊന്നുമല്ല. ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ ഏറ്റവും യോജിച്ച പ്രസ്ഥാനം സി.പി.ഐ. (എം) ആണെന്ന് കരുതുന്ന ആളാണ് ലേഖകന്‍. എന്നിരുന്നാലും പൊതുവായ ഇടത്-പുരോഗമന നിലപാടുകളോടും, സി.പി.ഐ. (എം)‌-വിരുദ്ധ ചേരിയിലുള്ളവരുടെ ജാതിവിരുദ്ധ-മതേതര, ഫാസിസ്റ്റ് വിരുദ്ധ, സ്ത്രീപക്ഷ നിലപാടുകളോടും ഇതെഴുതുന്ന വ്യക്തിക്ക് അനുഭാവമുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഹിന്ദുത്വ രാഷ്ട്രീയത്തിനെ എതിര്‍ത്തിരുന്നത് കൊണ്ട് തന്നെ തൃത്താലയില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ. ആയ വി.റ്റി.

എനിക്കു് രണ്ടായിരുന്നു മക്കള്‍. രണ്ടാമത്തെയാള്‍ നാലാം പിറന്നാളിനു് പത്തുദിവസം ശേഷിക്കെ 2013 ഡിസംബര്‍ നാലിനു് മൃതിയടഞ്ഞു. അത്യധികം സങ്കീര്‍ണ്ണമായ ഹൃദയവൈകല്യമായിരുന്നു ഹന്നയ്ക്കു്. ഹൃദയത്തിനു് രണ്ടറകളേ, ഉണ്ടായിരുന്നുള്ളൂ. അതായതു്, മേലറകള്‍ക്കും കീഴറകള്‍ക്കും ഇടയില്‍ വാല്‍വുകളുണ്ടായിരുന്നില്ല. അവ വെട്ടിത്തുറന്നു കിടന്നിരുന്നു. ഹൃദയത്തില്‍ നിന്നു് അശുദ്ധരക്തം ചങ്കിലേക്കു് എത്തിക്കേണ്ട കുഴല്‍ ഹൃദയത്തെ തൊടുന്നുണ്ടായിരുന്നില്ല. പിഡിഎ വഴി ലങ്സിലെത്തുന്ന രക്തം ശുദ്ധീകരിച്ച ശേഷം അശുദ്ധരക്തം പേറുന്ന ചേമ്പറിലായിരുന്നു വന്നു കയറിയിരുന്നതു്.