ഏറെക്കാലങ്ങളായി നമ്മൾ കേള്‍ക്കുന്ന ഒരു കാര്യമാണ് ഹോര്‍മോണ്‍ കുത്തി വെയ്ക്കപ്പെട്ട ബ്രോയ്‌ലര്‍ കോഴികളും അവ കഴിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും. ഈ പ്രചാരണത്തിന് എന്തെങ്കിലും ശാസ്ത്രീയാടിസ്ഥാനമുണ്ടോ? വെറ്റെറിനറി സര്‍ജനായ ഡോ. സുവര്‍ണ ഹരിദാസ് എഴുതുന്നു.
ഗവേഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ പ്രാധിനിധ്യക്കുറിവിനെക്കുറിച്ചും, പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ഗവേഷകരായ നതാഷാ ജെറിയും റ്റീ ജേയും എഴുതുന്നു.
ബിജെപി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യൻ ശാസ്ത്രകോൺഗ്രസ്സുകളുടെ നിലവാരം ഇടിഞ്ഞതിനെ സംബന്ധിച്ചും അതിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ചും ശാസ്ത്രവിദ്യാര്‍ത്ഥിനിയായ രേഷ്മ രാജയ് എഴുതുന്നു.

Vaccines have contributed to the eradication of smallpox, one of the most contagious and deadly diseases known to man. Any opinion to the contrary need to be evidence based. We have managed to eradicate Polio from our country by applying and experimenting upon the principle of herd immunity and tirelessly countering the negative propaganda by vested interests.

ഭൗതികലോകത്തേയും സമൂഹത്തേയും കുറിച്ചുള്ള അറിവുകള്‍ ശേഖരിക്കാനും അവയെ പുന:പരിശോധന നടത്താനും പരിഷ്കരിക്കാനുമുള്ള സമഗ്രമായ ഒരു പ്രവര്‍ത്തന പദ്ധതിയാണ് ആധുനികശാസ്ത്രം. വ്യവസായവല്‍കൃത സമൂഹങ്ങള്‍ ഒരു പരിധിവരെ നേടിയ സാമ്പത്തിക-സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനം ഇങ്ങനെ നേടിയ അറിവും അതിന്റെ സംഭാവനയായ ആധുനിക സാങ്കേതികവിദ്യയുമാണ്. പക്ഷേ, ശാസ്ത്രം ശേഖരിക്കുന്ന അറിവുകള്‍ സമൂഹത്തിലെ പ്രബലമായ വിശ്വാസങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും ചിലപ്പോള്‍ സംഘര്‍ഷത്തിലാകാറുണ്ട്.