കക്ഷി രാഷ്ട്രീയ-പ്രത്യയശാസ്ത്ര ഭേദമന്യേ എല്ലാ മലയാളികളും ഇത്തവണയും പരിസ്ഥിതി ദിനം ആചരിച്ചു. നാടാകെ ലക്ഷക്കണക്കിന്‌ മരത്തൈകൾ നട്ടു. അതിൽ കുറേയെണ്ണം അതിജീവിക്കും, വരും തലമുറക്കാശ്വാസമാകും, സംശയമില്ല. പക്ഷെ പരിസ്ഥിതി പ്രശ്നമെന്നത് പ്രത്യയശാസ്ത്ര നിലപാടുകൾക്കപ്പുറം എല്ലാവർക്കും യോജിക്കാവുന്ന ഒന്നാണോ? 'വികസന'ത്തിന്റെ കാര്യത്തിൽ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും യോജിക്കണമെന്ന വലതുപക്ഷ വാദത്തിന്റെ മറുപുറം തന്നെയാണീ പരിസ്ഥിതി പ്രശ്നത്തിലെ സമന്വയവും. വർഗാതീതമായ ഈ പരിസ്ഥിതിസംരക്ഷണ പൊതുബോധത്തിൽ മുങ്ങിപ്പോകുന്നത് "എന്ത് കൊണ്ട് പരിസ്ഥിതി നാശം?" എന്ന ഏറ്റവും കാതലായ ചോദ്യമാണ്.

ഇന്നത്തെ നിലയില്‍ മതം പ്രാഥമികമായി ഒരു ഭൗതിക വ്യവഹാരമാണ്. യുക്തിചിന്തയുടേയും ശാസ്ത്രത്തിന്‍റേയും വികാസത്തോടെ ദാര്‍ശനികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മ നഷ്ടപ്പെട്ട മതം ഇന്നു നിലവിലുള്ള വ്യവസ്ഥയുടെ ഭാഗമായി പരിണമിച്ചുകൊണ്ടാണ് നിലനില്ക്കുന്നത്. മതകാര്യസ്ഥര്‍ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതും കഴിവുറ്റ മാനേജര്‍മാരായി നമ്മുടെയിടയില്‍ പ്രത്യക്ഷപ്പെടുന്നതും ഇക്കാരണത്താലാണ്. അതു കൊണ്ട് മതത്തെ ഒഴിവാക്കി നിര്‍ത്തിക്കൊണ്ട് ആത്മീയതയെ പറ്റി ചര്‍ച്ച ചെയ്യുകയാണ് ഇവിടെ ഉചിതമെന്നു തോന്നുന്നു.

"ഏതു ചെകുത്താന്റെ സഹായവും സ്വീകരിക്കുമെന്ന" സി. കെ. ജാനുവിന്റെ വാക്കുകൾ സത്യമാവുകയാണ്. സി. കെ. ജാനു ബി.ജെ.പി. മുന്നണി സ്ഥാനാർഥിയായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിക്കുമെന്ന് വാർത്തകൾ. ജാനുവിനെന്നല്ല ഏതൊരാൾക്കും ഏതു മുന്നണിയുടെ ഭാഗമായും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ബ്രഹദാഖ്യാനങ്ങളുടെ ഭാരങ്ങളില്ലാത്തവർക്ക് വഴക്കവും കൂടും. പക്ഷെ ജാനു ബി.ജെ.പി.യിൽ ചേർന്നാലും കുറ്റം സി.പി.എമ്മിന് എന്ന ആ വിതണ്ഡവാദമുണ്ടല്ലൊ, അതു മാത്രമാണ് പ്രശ്നം. 1930 മുതലെങ്കിലും ആദിവാസി മേഖലകളിൽ സംഘപരിവാർ പ്രവർത്തനം സജീവമാണ്.

ഫെബ്രുവരി 2016 ഉണർന്നത് ലോകാരോഗ്യ സംഘടനയുടെ (WHO) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെയാണ്. അമേരിക്കൻ ഭൂഖണ്ഡത്തിൽ സിക്കാ വൈറസ് പടർന്ന് പിടിച്ചതും അതിനോടനുബന്ധിച്ച് കൂടുതലായി കാണപെട്ട നാഡീഞരമ്പുകളുടെ അസുഖങ്ങളും ജന്മനാലുള്ള വൈകല്യങ്ങളുമാണ് ഈ പ്രഖ്യാപനത്തിന് പിന്നിൽ.

A student association named Ambedkar – Periyar Study Circle has been derecognized by the Dean of Students of IIT Madras at the instigation of the Ministry of Human Resource Development. The group became an eyesore to the NDA government since it criticized the policies of the NDA regime and the politics of RSS and BJP. An anonymous complaint which is evidently the handiwork of the Sangh Parivar has been used as the basis for such an action.

ചവറുകൊണ്ടുകൊടുത്താല്‍ പുസ്തകം കൊടുക്കുന്ന പദ്ധതി വിഭാവനം ചെയ്യണമെങ്കില്‍ അത്യാവശ്യം ഭാവനകൂടി വേണം. അതിലൊരു ക്രിയേറ്റീവ് റൊമാന്‍സുണ്ട്, റൊമാന്‍സ് ക്രിയേറ്റീവാകുന്നത് അത്യപൂര്‍വ്വവുമാണ്. ഇത്തരമൊരു പദ്ധതിയുമായി തോമസ്‌ ഐസക്ക് മുന്നോട്ടു വരുമ്പോൾ, ഇയാൾ പറിക്കുന്ന ആണികൾ ഒക്കെയും ആവശ്യമില്ലാത്തതായിരിക്കും എന്ന വടിയും കുടയുമായി പോസ്റ്റ്മോഡേണ്‍ യു ജി സി 'ധിഷണ' യുദ്ധം പ്രഖ്യാപിക്കും എന്ന് ഉറപ്പായിരുന്നു.

വര്‍ഷം 2007. ഏഴാം ക്ലാസില്‍ തിരുവനന്തപുരം നഗരത്തിലെ വളരെ ദരിദ്രമായ (കുട്ടികളുടെ എണ്ണത്തില്‍ തന്നെ) ഒരു പാവം സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു 'വാല്‍ക്കിണ്ടി പ്രോജക്റ്റ്‌' ചെയ്തിരുന്നു. കുട്ടികള്‍ പൈപ്പ് തുറന്നിട്ട് വെള്ളം ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന അനാവശ്യമായ ദുരുപയോഗം ഒഴിവാക്കാന്‍ വാല്‍ക്കിണ്ടി ഉപയോഗിക്കാം എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശലക്ഷ്യം. പക്ഷെ, വാല്‍ക്കിണ്ടി ഉപയോഗിച്ചാല്‍ ഈ നഷ്ടം ഒഴിവാക്കാം എന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് ബോധ്യപ്പെടണമല്ലോ!!

മാലിന്യം എന്ന വാക്ക് അധികമൊന്നും സംസാരിച്ചു കേള്‍ക്കാതിരുന്ന ഒരു കാലത്താണ് ഞാന്‍ മാലിന്യത്തെ കുറിച്ച് പഠിക്കാനിറങ്ങിത്തിരിച്ചത്. പഠനത്തിന് വേണ്ടി കേരളത്തിലെ മൂന്നു നഗരങ്ങളാണ് ഞാൻ സന്ദര്‍ശിച്ചത്: കോഴിക്കോട്, തൃശൂര്‍, പിന്നെ കൊച്ചിയും. ഈ വിഷയത്തില്‍ കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന തിരുവനനന്തപുരം നഗരത്തെ എന്തു കൊണ്ട് ഒഴിവാക്കി എന്നാവും സ്വാഭാവിക ചോദ്യം. അവിടത്തെ ദുരിതപൂര്‍ണമായ ജീവിതങ്ങളെ മറന്നിട്ടല്ല. പക്ഷെ ഞാന്‍ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം എല്ലായിടത്തും ഏകദേശം ഒരേ പോലെ തന്നെ ബാധകമായിരുന്നു. എന്നാല്‍ തൃശൂര്‍ ഉള്ള കമ്പോസ്റ്റ് ടെക്നോളജി വ്യത്യസ്തമായിരുന്നു.