മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ, “കിഫ്ബിയെക്കുറിച്ച് വ്യാജകഥകളും അപവാദവും പ്രചരിപ്പിക്കുന്നവര്‍ നാടിന്‍റെയും ജനങ്ങളുടെയും ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരാണ്. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതികൂലാവസ്ഥയുടെയും വെല്ലുവിളിയ്ക്കു മുന്നില്‍ പ്രതിമപോലെ നിസ്സഹായമായി നില്‍ക്കാനല്ല ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഈ നാട് തളര്‍ന്നുപോകരുത്. ഇവിടെ വളര്‍ച്ച മുരടിക്കരുത്. വികസനം സാധ്യമാകണം. അതിനുള്ള ഉപാധിയാണ് കിഫ്ബി. അതിനെ തകര്‍ക്കാന്‍ ഏതു ശക്തിവന്നാലും ചെറുക്കുകതന്നെ ചെയ്യും. അത് ഈ നാടിന്‍റെ ആവശ്യമാണ്”. ഡോ. ടി. എം. തോമസ് ഐസക് എഴുതുന്നു.
എന്താണ് ദുരിതാശ്വാസനിധി? എന്താണ് പ്രളയ പുനഃനിര്‍മാണം? എന്താണ് കേരള റീബില്‍ഡ് ഇനിഷ്യേറ്റീവ്? എന്തൊക്കെയാണ് ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍. ഗോപകുമാര്‍ റ്റി. എഴുതിയ കുറിപ്പ്.
എന്താണ് മസാല ബോണ്ട്? സംസ്ഥാനതാല്പര്യങ്ങള്ക്ക് അത് ദോഷകരമാണോ അതോ ഗുണകരമോ? എന്താണ് വാസ്തവം? വിദഗ്ദ്ധര്‍ ലളിതമായി വിവരിക്കുന്നു.
നാണയമൂല്യം റദ്ദു ചെയ്തതിനു ശേഷമുള്ള രണ്ടു മാസ കാലം അഭൂതപൂർവ്വമായ ബഹുജനമുന്നേറ്റത്തിനു കേരളം സാക്ഷിയാവുകയുണ്ടായി. പ്രഖ്യാപിച്ച ദിവസം മുതൽക്കു തന്നെ ഇതിനെ ഒരു കിറുക്കൻ തീരുമാനമായി വിമർശിക്കുകയും, കൂടിപ്പോയാൽ ഇതിനു കള്ളപ്പണത്തിന്റെ ഒരു ചെറുതരി ഭാഗം മാത്രം പിടിക്കാൻ സാധിച്ചേക്കുമെന്നും വിലയിരുത്തപ്പെട്ടു. ഈ പ്രഖ്യാപനം വന്നു കഴിഞ്ഞ് പത്താം ദിവസമായപ്പോഴേക്കും കാബിനറ്റ് മുഴുവനും സെക്രട്ടേറിയറ്റിൽ നിന്നും റിസർവ് ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തുകയും, നവംബർ 18നു പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയും ചെയ്തു.