ഇന്ത്യയില്‍ ഒരു പെണ്ണിന്റെ ഇടങ്ങള്‍ ഏതൊക്കെയാണ്, അവിടെയൊക്കെ അവള് ഉണ്ടായിരിക്കേണ്ട സമയങ്ങള്‍ ഏതൊക്കെയാണ് എന്ന് "ഇന്ത്യയുടെ മകള്‍" എന്ന ഡോക്യുമെന്ററിയിലൂടെ ´മഹത്തായ´ ഇന്ത്യന്‍ സംസ്കാരത്തിന്റെ ആണ്‍ശബ്ദം ലോകത്തിനു മനസ്സിലാക്കി കൊടുത്തു കൊണ്ടിരിക്കുകയാണ്. അതേസമയം, ആ ഇന്ത്യയിലെ ഏറ്റവും വിദ്യാദ്യാസ - സംസ്കാര സമ്പന്നര്‍ എന്നു സ്വയം കരുതുന്ന ¨മല്ലു¨ ജനത, നിയമസഭയില്‍ സഹപ്രവർത്തകയുടെ ഇടങ്ങള്‍ എങ്ങനെ നിശ്ചയിക്കുമെന്നു നാലാം തൂണ് എന്നവര്‍ വിളിച്ചു കൊണ്ടിരിക്കുന്ന ദൃശ്യമാധ്യമങ്ങളിലൂടെ ´ജമീലയുടെ ലീലകളായി´ ഇന്ത്യയ്ക്ക് തന്നെ കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.