മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഉണ്ണി ആറിന്റെ “ഒരു ഭയങ്കര കാമുകൻ” എഴുത്തിന്റെ ഭാഷയെയും, അതിന്റെ ആസ്വാദന രീതികളെയും കുറിച്ച് നമ്മളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. കഥയിൽ വിഷയമെന്ന് പറയാവുന്നത് സ്വന്തം കലയോട് കലാകാരന്റെ ബന്ധവും, കലയിലൂടെ മതവും മറ്റു വൻ നറേറ്റീവുകളെയും ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതുമാണ് എങ്കിലും അതിനുപയോഗിക്കുന്ന ഭാഷ, , മീഡിയം, വീണ്ടും മേല്പ്പറഞ്ഞ ആധിപത്യമായ ആഖ്യാനങ്ങളെ വളരെ ശക്തമായി പുനരുത്പാതിപ്പിക്കുന്നതാണ് . മതം, കല എന്നിവയെ പൂർണ്ണമായി വിശകലനം ചെയ്യണമെങ്കിൽ പുരുഷാധിപത്യ ഭാഷയിൽ ഉടക്കിക്കിടന്നു ചെയ്യുവാൻ സാധ്യമല്ല.