The understanding that economic crises shall trigger social crises is correct. The inference that such social crises together with sustaining economic crises shall lead to political crises too is correct. While following this line of understanding, the only fallacy that may occur, can be the conclusion one may arrive at; that such social crises and political crises shall always by default bring in positive changes.

At the outset let me express my happiness at being able to participate in such a rally, particularly a rally for communal harmony. Today, in our country, preserving communal harmony is of utmost importance. Several efforts are on across the country to create fissures in our communal harmony. What is especially striking is the fact that it is the RSS which is leading the Government of our country that is behind these efforts. The RSS has always been open about this – since its inception, the RSS has propagated discord among religions and sought to spread communal hatred.

After following various responses by people for and against Jallikattu in the last one week, one glaring lacuna comes to the fore in these responses and most analysis. The lacuna arises due to the complete reduction of the Jallikattu protests to the individual merits and demerits of the sport. Amidst this cacophony, what is not properly accounted for are the reasons behind the ‘Jallikattu Movement’. Such responses also fail to understand that the protestors are not a homogenous body.

നാണയമൂല്യം റദ്ദു ചെയ്തതിനു ശേഷമുള്ള രണ്ടു മാസ കാലം അഭൂതപൂർവ്വമായ ബഹുജനമുന്നേറ്റത്തിനു കേരളം സാക്ഷിയാവുകയുണ്ടായി. പ്രഖ്യാപിച്ച ദിവസം മുതൽക്കു തന്നെ ഇതിനെ ഒരു കിറുക്കൻ തീരുമാനമായി വിമർശിക്കുകയും, കൂടിപ്പോയാൽ ഇതിനു കള്ളപ്പണത്തിന്റെ ഒരു ചെറുതരി ഭാഗം മാത്രം പിടിക്കാൻ സാധിച്ചേക്കുമെന്നും വിലയിരുത്തപ്പെട്ടു. ഈ പ്രഖ്യാപനം വന്നു കഴിഞ്ഞ് പത്താം ദിവസമായപ്പോഴേക്കും കാബിനറ്റ് മുഴുവനും സെക്രട്ടേറിയറ്റിൽ നിന്നും റിസർവ് ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തുകയും, നവംബർ 18നു പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയും ചെയ്തു.

ചരിത്രമെഴുത്തിനു രണ്ട് ഭാഗങ്ങളുണ്ട് - വിവരണവും വ്യാഖ്യാനവും. വിവരണത്തിനു ധാരാളമായി ഡാറ്റയും ഇൻഫർമേഷനും ആവശ്യമാണെങ്കിൽ വ്യാഖ്യാനത്തിനു സിദ്ധാന്തം ആവശ്യമായി വരും. മനു.എസ്‌. പിള്ളയുടെ തിരുവിതാംകൂർ ചരിത്ര പുസ്തകം - ഐവറി ത്രോൺ - ആദ്യഭാഗങ്ങളിൽ ഏറെക്കുറെ വിവരണങ്ങൾ മാത്രമായിപ്പോയിട്ടുണ്ട്. വ്യാഖ്യാനമുണ്ടെങ്കിൽ അതിനാകെ പ്രയോഗിച്ച സിദ്ധാന്തം 'പ്രിവില്യേജ്ഡ് നൊസ്റ്റാൾജിയ' മാത്രമാണെന്ന് കാണുന്നു. എന്നാൽ ഡാറ്റയ്ക്ക് വേണ്ടി മാത്രമായി പുസ്തകം പാരായണയോഗ്യമാണ്.

അൻപത്‌ ദിവസത്തെ നോട്ടു നിരോധന സമയം കഴിഞ്ഞിരിക്കുന്നു. നവംബർ 8 നു രാത്രി തികച്ചും അപ്രതീക്ഷിതമായി ജനങ്ങളോട്‌ രാജ്യത്തിനു വേണ്ടി ചെറിയൊരു ത്യാഗം ചെയ്യാനാവശ്യപ്പെട്ട്‌ കള്ളപ്പണത്തിനെതിരെയും കള്ള നോട്ടിനെതിരേയും താൻ യുദ്ധം പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷെ അൻപതു ദിവസങ്ങൾക്കിപ്പുറം പാടെ മലക്കം മറയുന്ന കാഴ്ച്ചയാണു നാം കണ്ടത്‌.

In an alarming turn of events, a police FIR has been registered under the sedition clause against Malayalam writer and theatre artist Kamal C Chavara over a Facebook post that was allegedly “disrespectful to the national anthem”. This comes in the backdrop of the interim order of Supreme Court of India in the ‘National Anthem Case’. Many have pointed out serious legal and constitutional flaws in this judgement. The judgement has led to police actions in many parts of the country, often on the basis of complaints made by right-wing vigilante groups.

വർഗീയവാദികൾക്ക് കലാസൃഷ്ടികളോട് ശത്രുതയാണ്. അവർ കലയേയും കലാവിഷ്കാര സ്വാതന്ത്ര്യത്തെയും ആക്രമിക്കുന്നു. ഈ ആക്രമണങ്ങൾ കലയുമായോ വിശ്വാസവുമായോ മതവുമായോ ബന്ധപ്പെട്ടതല്ല. വർഗീയവാദികളുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്ക് കലയെ കരുവാക്കുന്നതാണ്. മതാഭിമാനം വൃണപ്പെട്ടു എന്ന് കൊട്ടിഘോഷിക്കാൻ ഒരു നിമിത്തം മാത്രമാണ് കലാവസ്തുക്കൾ. കേരളത്തിൽ വളർന്നു വരുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിൻറെ പശ്ചാത്തലത്തിൽ, അതേ മാതൃകയിൽ അനുയായികളെ സംഘടിപ്പിച്ച് നേട്ടമുണ്ടാക്കാൻ കഴിയുമോ എന്ന് നോക്കുകയാണ് ചിലർ. കേരളീയരെല്ലാം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുക്കണ്ടിയിരിക്കുന്നു.

“ ഫെമിനിസം നേരിടുന്ന പ്രധാനവെല്ലുവിളി പുരുഷന്മാരായി സ്വയം തിരിച്ചറിയാൻ പുരുഷന്മാരെ നിർബന്ധിക്കുക എന്നതാണ്. പുരുഷന്മാർ ‘പൊതുജന’മാക്കപ്പെടുന്ന നിലവിലുള്ള വ്യവഹാരം അവർക്കു ലഭിക്കുന്നു. ഭരിക്കപ്പെടുന്നവരെന്ന നിലയിൽ സ്ത്രീകൾ ഈ പൊതുജനത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. തീർച്ചയായും സ്ത്രീകളുൾപ്പെടാത്ത പൊതുജനം പൊതുജനമല്ല. എന്നാൽ സ്ത്രീകളെപ്പറ്റിയുള്ള പുതിയ അർത്ഥങ്ങളെ സാധൂകരിക്കുക മാത്രമല്ല നമ്മുടെ ലക്ഷ്യം, പുരുഷന്മാരെ അവരുടെ പൗരുഷത്തിനു നേർക്കുനേർ നിർത്തുക കൂടിയാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരം സംസ്‌കൃത കോളേജിലെ പ്രോഫസർ ഉണ്ണികൃഷ്ണൻ നമ്പൂതിരി ആർ.എസ്.എസിന്റെ മലയാളം മുഖപത്രമായ കേസരിയിൽ ഓണം മഹാബലിയുടെ വരവിന്റെ ആഘോഷമല്ല മറിച്ച് വിഷ്ണുവിന്റെ അവതാരമായ വാമനന്റെ ജനനത്തിന്റെ ആഘോഷമാണെന്ന് അഭിപ്രായപ്പെട്ടു കൊണ്ടൊരു ലേഖനമെഴുതി. ഹിന്ദു വർഗീയതയുടെ കേരള അമ്പാസഡർ ഹിന്ദു ഐക്യ വേദിയുടെ കേരള പ്രസിഡന്റ് ശശികല ടീച്ചറും സമാനമായ അഭിപ്രായ പ്രകടങ്ങൾ നടത്തി കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളിൽ നിറഞ്ഞു നിന്നു. ഇതാ ഇപ്പോൾ, "വാമന ജയന്തി ആശംസകൾ" നേർന്നു കൊണ്ട് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഉത്രാട ദിനത്തിൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഒരു ഫോട്ടോയും ഇട്ടിരിക്കുന്നു.