ആരോഗ്യനയ രൂപീകരണ സംബന്ധമായി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങൾ

കുറച്ചുനാള്‍ മുന്‍പ്‌ വരെ കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികള്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളായിരുന്നു. എന്നാൽ ഇന്ന്‌ ആ സ്ഥാനം പല സ്വകാര്യ ആശുപത്രികള്‍ക്കുമാണ്‌. കാലങ്ങളായി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതും ആവശ്യമായ വികസനം നടപ്പാക്കാത്തതുമാണ്‌ ഇതിനു കാരണം. ഈ അവസ്ഥ മെച്ചപ്പെടുത്തേ­ണ്ടതുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളെ എയിംസ്‌ (AIIMS) നിലവാരത്തിലേക്കുയര്‍ത്തും എന്ന എൽ.ഡി.എഫ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനം ഒരു പ്രതീക്ഷയാണ്‌.

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ അസ്വാരസ്യങ്ങൾ തെരുവിലും ചർച്ചകളിലും ഇരുപക്ഷത്തുനിന്നുള്ള ഏറ്റുമുട്ടലുകളായ് കാണപ്പെട്ടു എന്നതിനേക്കാളുപരി തൊഴിലിടങ്ങളിലെ സംഘബോധത്തിന്റെ തിരിതെളിച്ചാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഈ സംഘബോധത്തിന്റെ ദിശാസൂചകങ്ങൾ ആഴത്തിലുള്ള സ്വയംബോധ്യത്തിന്റെയും പരിവർത്തനക്ഷമതയുടെയും നേർക്കാണോ അതോ കേവലം സ്പർദ്ധയുടെയും അധരവ്യായാമങ്ങളുടെയും പക്ഷത്താണോ എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

ഒരു വര്‍ഷം എണ്ണായിരത്തിലധികം ആളുകള്‍ ആണ് കേരളത്തില്‍ അപകടങ്ങളില്‍ മരിക്കുന്നത്. ഇതില്‍ പകുതിയും റോഡപകടങ്ങളില്‍ ആണ്. ആയിരത്തി അഞ്ഞൂറോളം പേര്‍ മുങ്ങി മരിക്കുന്നു, അഞ്ഞൂറിലേറെ പേര്‍ കെട്ടിടം പണിക്കിടയില്‍ മരിക്കുന്നു, മുന്നൂറോളം പേര്‍ വൈദ്യുതാഘാതമേറ്റ് മരിക്കുന്നു. ഇത്രയൊക്കെ ആയിട്ടും അപകടങ്ങള്‍ മറ്റുള്ളവര്‍ക്കുമാത്രം സംഭവിക്കുന്ന ഒന്നാണെന്നു കരുതി, അപകടകാരണം ദൗര്‍ഭാഗ്യം എന്ന് ആശ്വസിച്ച് കഴിയാനാണ് നമ്മുടെ സമൂഹം ഇഷ്ടപ്പെടുന്നത്.

xdfdfd

സി.ഐ.ടി.യു മെയ്‌ദിന മാനിഫെസ്റ്റൊ, 2016 മലയാള പരിഭാഷ.

പരിഭാഷ: ഷാരോൺ വിനോദ്

ഈ മെയ്‌ ദിനത്തിൽ, CITU

സ്വരാജ്യമായ ഇന്ത്യയിലെയും ലോകം മുഴുവനിലെയും തൊഴിലാളി വർഗ്ഗത്തെയും അധ്വാനിക്കുന്ന ജനതയെയും അഭിവാദ്യം ചെയ്യുന്നു;

xdfdfd

പണ്ട് എവിടെയൊക്കെയോ വായിച്ച ഒരു കഥയുണ്ട്, ചായയുടെ കണ്ടു പിടുത്തത്തിൻറെ കഥ, ഒരു ചൈനീസ് രാജാവിൻറെ ചൂട് വെള്ളകോപ്പയിലേക്ക് പറന്നു വീണ ഒരിലയുടെ കാല്പനികമായ കഥ. അത് കെട്ടുകഥയോ ശരിയായ കഥയോ എന്തുമാവട്ടെ പക്ഷെ ചായയുടെ ചരിത്രം അല്ലെങ്കിൽ ചായ തോട്ടത്തിലെ തൊഴിലാളിചരിത്രം അത്ര കാല്പനികമല്ല. അടിച്ചമർത്തലുകളുടെയും അവഗണനയുടെയും അരികുവൽകരണത്തിൻറെയും ഒരു വലിയ ചരിത്രം നമ്മുടെ നാട്ടിലെ ചായ തോട്ടങ്ങൾക്കൊക്കെയും പറയാനുണ്ട്.

കേന്ദ്ര സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും നടക്കുന്ന പൗരസ്വാതന്ത്ര്യ ലംഘനങ്ങളെയും വിദ്യാര്‍ഥി സമരങ്ങളെയും സംബന്ധിച്ച് സി.പി.ഐ. (എം) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും രാജ്യസഭയിലെ എം.പി.-യുമായ സീതാറാം യെച്ചൂരി 2016 ഫെബ്രുവരി 26-ന് രാജ്യസഭയില്‍ നല്‍കിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ.