2019ലെ പൊതുതെരെഞ്ഞെടുപ്പില്‍ സിപിഐ(എം) നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ വന്നാല്‍ എന്തൊക്കെ നയങ്ങളായിരിക്കും നടപ്പിലാക്കുക? നിലവില്‍ നിന്നും എന്ത് വ്യത്യാസമായിരിക്കും ആ സര്‍ക്കാര്‍ സൃഷ്ടിക്കുവാന്‍ പോകുന്നത്? ഇടതുബദല്‍ എന്താണ്? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സിപിഐ(എം)ന്റെ രാഷ്ട്രീയരേഖയില്‍ ഉള്ളത്. സിപിഐ(എം)ന്റെ ഇരുപത്തിരണ്ടാമത്തെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുവാന്‍ പോകുന്ന കരട് രാഷ്ട്രീയനയത്തില്‍, സിപിഐ(എം) മുന്നോട്ട് വയ്ക്കുന്ന ഇടതുബദലിനെ സംബന്ധിച്ചുള്ള ഭാഗങ്ങളുടെ (2.113, 2.114) സ്വതന്ത്രമലയാളം പരിഭാഷയാണ് ചുവടെ കൊടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി കോണ്‍ഗ്രസ്-ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പിന്തുടര്‍ന്ന് പോന്നിരുന്ന സാമ്പത്തിക-സാമൂഹിക-വിദേശനയങ്ങള്‍ക്ക് ബദലായി എന്താണ് സിപിഐ(എം) മുന്നോട്ട് വയ്ക്കുന്നതെന്ന് കരട് നയത്തിലെ ഈ ഭാഗത്തില്‍ വിശദീകരിക്കുന്നുണ്ട്. 2018 ഏപ്രില്‍ 18ന് ഹൈദരാബാദില്‍ വെച്ച് നടക്കുന്ന പാര്‍ടി കോണ്‍ഗ്രസില്‍ ഈ ഭാഗം ഉള്‍പ്പടെയുള്ള രാഷ്ട്രീയപ്രമേയം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമമാക്കും.

(പാലക്കാട് ലോകസഭാ മണ്ഡലത്തിന്റെ ജനപ്രതിനിധിയായ സി.പി.ഐ. (എം) കേരള സംസ്ഥാന കമ്മിറ്റി അംഗവുമായ എം.ബി. രാജേഷ് എം.പി. 2016 ഫെബ്രുവരി 26-ന് ലോകസഭയില്‍ ഇന്ത്യയൊട്ടാകെ നടക്കുന്ന വിദ്യാര്‍ഥി സമരങ്ങളെ സംബന്ധിച്ച് നല്‍കിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ)