വൈരുദ്ധ്യവാദത്തിന്റെ സ്വഭാവം
ഭൗതികപദാര്‍ത്ഥമാണ് അടിസ്ഥാനം. അതിന്റെ സ്ഥായിയായ സ്വഭാവമാണ് ചലനം അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ലോകത്തെ അറിയുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ് വൈരുദ്ധ്യാവാദം. അതിന് അടിസ്ഥാനപരമായ രണ്ട് സവിശേഷതകളുണ്ട്. 1. ഒറ്റപ്പെട്ടുനില്ക്കുന്ന യാതൊന്നും ലോകത്തില്ല. എല്ലാം പരസ്പരം ബന്ധിതമാണ്. 2. ചലനമില്ലാത്ത ഒന്നും ലോകത്തില്ല. ലോകത്തുള്ള ഏത് പ്രതിഭാസങ്ങള്‍ പരിശോധിച്ചാലും ഒറ്റപ്പെട്ടുനില്ക്കുന്ന ഒന്നില്ല എന്ന് കാണാം. ഉദാഹരണമായി, മഴ പെയ്താല്‍ വെള്ളം താഴോട്ട് ഒഴുകുന്നു. എന്തുകൊണ്ടാണ് അത്? ഗുരുത്വാകര്‍ഷണ ബലമാണ് അതിന് കാരണം.
വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ രൂപീകരണം
മാര്‍ക്സിന്റെ കാലത്തും നിലനിന്നിരുന്ന ദാര്‍ശനിക രംഗത്തെ പ്രധാനപ്പെട്ട സമസ്യയായിരുന്നു ആശയമാണോ ഭൗതിക പ്രപഞ്ചമാണോ പ്രാഥമികം എന്നുള്ളത്. ഈ ചര്‍ച്ചകളെ വിശകലനം ചെയ്തുകൊണ്ട് മാര്‍ക്സ് എത്തിച്ചേര്‍ന്ന നിഗമനം ഭൗതിക പ്രപഞ്ചമാണ് പ്രാഥമികം എന്നതാണ്. അതായത് തലച്ചോര്‍ ഇല്ലെങ്കില്‍ ചിന്തയും ആശയവും രൂപപ്പെടുകയില്ല എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം അവതരിപ്പിച്ചു.
എന്താണ് ദർശനം?
മനുഷ്യനിൽ ചിന്തകൾ രൂപപ്പെട്ടശേഷം തന്നെക്കുറിച്ചും ചുറ്റുമുള്ള ഓരോ പ്രതിഭാസങ്ങളെ കുറിച്ചും അവർ ചിന്തിക്കാൻ തുടങ്ങി. ഇതിലൂടെ മനുഷ്യർ ചില നിഗമനങ്ങളിലെത്തി. മാത്രമല്ല, തന്റെ ചുറ്റും നടക്കുന്ന പ്രവർത്തനങ്ങളിൽ പൊതുവായ ചില ബന്ധങ്ങൾ ഉണ്ടെന്നും നിരീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യരിൽ രൂപംകൊണ്ട കാഴ്ചപ്പാടുകളെയാണ് ദർശനം എന്ന് പറയുന്നത്. ദർശനത്തിൽ മൂന്ന് കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കാണാം.
മനുഷ്യരെക്കുറിച്ചുള്ള കാഴ്ചപ്പാട്.
ചുറ്റുപാടിനെക്കുറിച്ചുള്ള കാഴ്ചപ്പാട്.