“ ഫെമിനിസം നേരിടുന്ന പ്രധാനവെല്ലുവിളി പുരുഷന്മാരായി സ്വയം തിരിച്ചറിയാൻ പുരുഷന്മാരെ നിർബന്ധിക്കുക എന്നതാണ്. പുരുഷന്മാർ ‘പൊതുജന’മാക്കപ്പെടുന്ന നിലവിലുള്ള വ്യവഹാരം അവർക്കു ലഭിക്കുന്നു. ഭരിക്കപ്പെടുന്നവരെന്ന നിലയിൽ സ്ത്രീകൾ ഈ പൊതുജനത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. തീർച്ചയായും സ്ത്രീകളുൾപ്പെടാത്ത പൊതുജനം പൊതുജനമല്ല. എന്നാൽ സ്ത്രീകളെപ്പറ്റിയുള്ള പുതിയ അർത്ഥങ്ങളെ സാധൂകരിക്കുക മാത്രമല്ല നമ്മുടെ ലക്ഷ്യം, പുരുഷന്മാരെ അവരുടെ പൗരുഷത്തിനു നേർക്കുനേർ നിർത്തുക കൂടിയാണ്.

ദൈവത്തിന്റെ സ്വന്തം നാട് ഒറ്റയാഴ്ച കൊണ്ട് ചെകുത്താന്റെ സ്വന്തം നാടായി മാറി എന്ന് എത്രയോ പേര്‍ വിലപിക്കുന്നു. അല്ലല്ലോ സാര്‍, ഈ നാട് എപ്പോഴും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അതിക്രൂര ബലാത്സംഗങ്ങള്‍ നടന്നാല്‍ മാത്രം ഉണരുന്ന ഈ പൊതുബോധനിലവിളി എത്ര അര്‍ത്ഥശൂന്യമാണെന്ന് ആലോചിക്കുക. പെണ്ണായും ആണായും ഉഭയലിംഗത്തിലുള്ളയാളായും കേരളത്തില്‍ ജനിച്ചു-ജീവിച്ചു-മരിക്കുന്ന ഓരോരുത്തരും ദിവസേനയെന്നോണം പല തരം സൂക്ഷ്മ ബലപ്രയോഗങ്ങള്‍ക്ക് വിധേയരാകുന്നു.