ക്രമസമാധാന പരിപാലനത്തിന് ഇന്ത്യ ടുഡേ ഏർപ്പെടുത്തിയ അവാർഡ്‌ തുടർച്ചയായി മൂന്നു തവണ ഏറ്റുവാങ്ങിയ സർക്കാരായിരുന്നു കഴിഞ്ഞ LDF സർക്കാരെങ്കിൽ, ഉമ്മൻചാണ്ടി സർക്കാരിന്റെ ആഭ്യന്തര വകുപ്പിൻറെ പ്രകടനം പരിഹാസ്യമാണ്. UDF സർക്കാരിന്റെ പരസ്യം പോലെയായിരുന്നു കേരളത്തിലെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ സർക്കാറിൻറെ കുറ്റകൃത്യങ്ങളുടെ കണക്കും "അതിവേഗം, ബഹുദൂരം"...! ഒരു നാട്ടിലെ ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട അളവുകോലുകളിലൊന്ന് അവിടെ നിലനിൽക്കുന്ന ജനസുരക്ഷയാണ്. അധികാരത്തിൻറെ മൂർത്ത ഭരണഘടനാ അവകാശം നിലനില്‍ക്കുന്ന വകുപ്പാണ് ആഭ്യന്തരവകുപ്പ്.