മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജൂണ്‍ 2-8 ലക്കത്തില്‍ ആനന്ദ് എഴുതിയ ‘രാഷ്ട്രപരിണാമത്തിന്റെ നൂറ് വര്‍ഷങ്ങള്‍’ എന്ന ലേഖനത്തിന് ഒരു വിമര്‍ശനം. എഴുതുന്നത് സ്റ്റാന്‍ലി ജോണി.

നാദാപുരത്തെ ചോരക്കളമാക്കാനുള്ള ലീഗ് വര്‍ഗീയ ക്രിമിനല്‍ സംഘങ്ങളുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടാണ് 2015 ജനുവരി 22-ന് സി.പി.ഐ(എം) റെഡ് വോളന്റിയറും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ഷിബിന്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നത്. തൂണേരിക്കടുത്ത വെള്ളൂര്‍ നോര്‍ത്ത് എല്‍.പി.സ്കൂളിന് സമീപമുള്ള റോഡില്‍ വെച്ചായിരുന്നു ഏകദേശം രാത്രി ഒമ്പതരമണിയോടെ ഷിബിനെയും മറ്റ് ആറ് പേരെയും തെയ്യമ്പാടി ഇസ്മായില്‍ എന്ന ലീഗ് ക്രിമിനല്‍ സംഘത്തലവന്റെ നേതൃത്വത്തില്‍ കൈമഴുവും വാളും ഉപയോഗിച്ച് അക്രമിച്ചത്. കൂട്ടക്കൊലപാതകം ലക്ഷ്യംവെച്ച് നടത്തിയ ആക്രമണമായിരുന്നു ഇത്.

ലോകമാകെ ഉറ്റുനോക്കുന്നൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ് കേരളം. നവലിബറൽ - ഹിന്ദുത്വ അച്ചുതണ്ടിനെതിരെ രാജ്യമെമ്പാടും രൂപം കൊള്ളുന്ന പ്രതിരോധ സഖ്യത്തിന്റെ ഭാവിയെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്. നവലിബറൽ - ഹിന്ദുത്വത്തിനെതിരെ രാജ്യമെമ്പാടും അഭൂതപൂർവ്വമായൊരു ഐക്യനിര രൂപം കൊള്ളുന്നുണ്ട്. രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളിൽ ഭിന്നിച്ചു നിന്നിരുന്ന നിരവധി ഗ്രൂപ്പുകൾ ഈ ഐക്യനിരയുടെ ഭാഗമാകുന്നു. നവലിബറൽ - ഹിന്ദുത്വത്തിന്റെ നേരിട്ടുള്ള ഇരകളിൽ ഗണ്യമായൊരു വിഭാഗം താഴേ തട്ടിലുള്ള മുസ്ലീങ്ങളാണ്.