ഉത്തർപ്രദേശ് ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ മുതൽ മനസ്സിൽ അസുഖകരമായൊരു ചിന്ത. ഇനി മുതൽ ബിജെപി യുടെ ഏകാഗ്ര ശ്രദ്ധ കേരളത്തിലായിരിക്കുമെന്ന്. അത് കൊണ്ടാണ് കേരളത്തിലെ തീവ്രവലതുപക്ഷ പാർട്ടികളുടെ ഗ്രൗണ്ട് വർക്ക് എങ്ങനെയാണ് നടക്കുന്നത് എന്നന്വേഷിച്ചിറങ്ങിയത്. എത്തിപ്പെട്ടത് വയനാട്ടിലെ ഒരു ഗ്രാമത്തിലെ ചില സംഭവ വികാസങ്ങളിലേക്ക്.
കുറച്ചു നാളുകൾക്കു മുൻപ് കേരളത്തിലെ അത്യാവശ്യം ഒറ്റപ്പെട്ട ഒരു ആദിവാസി കോളനിയിൽ പോയിരുന്നു. അവിടുത്തെ അന്തേവാസികളുടെ ജീവിതത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും മനസിലാക്കുകയായിരുന്നു പ്രധാന ലക്‌ഷ്യം. അവിടെ നിന്നാണ് വർഷത്തിലെ മിക്കവാറും എല്ലാ ദിവസവും റേഷൻ അരി ചോറും മുളകുപൊടി ചമ്മന്തിയും മാത്രം കഴിക്കുന്ന കുടുംബങ്ങളെയും, അനീമിക് ആയിട്ടുള്ള ഗർഭിണികളെയും, പ്രസവത്തിനു ഗവണ്മെന്റ് ഹെൽത്ത് സ്ഥാപനങ്ങളേക്കാൾ സ്വന്തം കമ്മ്യൂണിറ്റിയിലെ ആയയെ വിശ്വസിക്കുന്ന സ്ത്രീകളെയും ഒക്കെ കണ്ടു സംസാരിക്കാൻ ഇട വന്നത്.
മാലിന്യം എന്ന വാക്ക് അധികമൊന്നും സംസാരിച്ചു കേള്‍ക്കാതിരുന്ന ഒരു കാലത്താണ് ഞാന്‍ മാലിന്യത്തെ കുറിച്ച് പഠിക്കാനിറങ്ങിത്തിരിച്ചത്. പഠനത്തിന് വേണ്ടി കേരളത്തിലെ മൂന്നു നഗരങ്ങളാണ് ഞാൻ സന്ദര്‍ശിച്ചത്: കോഴിക്കോട്, തൃശൂര്‍, പിന്നെ കൊച്ചിയും. ഈ വിഷയത്തില്‍ കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന തിരുവനനന്തപുരം നഗരത്തെ എന്തു കൊണ്ട് ഒഴിവാക്കി എന്നാവും സ്വാഭാവിക ചോദ്യം. അവിടത്തെ ദുരിതപൂര്‍ണമായ ജീവിതങ്ങളെ മറന്നിട്ടല്ല. പക്ഷെ ഞാന്‍ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം എല്ലായിടത്തും ഏകദേശം ഒരേ പോലെ തന്നെ ബാധകമായിരുന്നു. എന്നാല്‍ തൃശൂര്‍ ഉള്ള കമ്പോസ്റ്റ് ടെക്നോളജി വ്യത്യസ്തമായിരുന്നു.