നാളിതുവരെയുള്ള മഹാരാഷ്ട്രയുടെ സമരചരിത്രം ചോരയുടെ ചരിത്രമാണ്. സ്വാതന്ത്ര്യത്തിനുമുമ്പ്, 1920കളിലാണ് ബോംബെ ടെക്‌സ്റ്റൈൽ തൊഴിലാളികളുടെ സമരചരിത്രം തുടങ്ങുന്നത്. മില്ലുടമകൾ മുടക്കുമുതലിന് നൂറുശതമാനത്തിലധികം വാർഷികലാഭം കൊയ്തിട്ടും (മൂലധനത്തിനുമേൽ രേഖപ്പെടുത്തപ്പെട്ട ശരാശരി ലാഭം 99.69% ആയിരുന്നു!) കുട്ടികളടക്കം കുടുംബം മുഴുവൻ രാപ്പകൽ ജോലിചെയ്താലും തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാൻ പോലും അന്നത്തെ കൂലിനിരക്കനുസരിച്ച് സാധിക്കുമായിരുന്നില്ല.
ചവറുകൊണ്ടുകൊടുത്താല്‍ പുസ്തകം കൊടുക്കുന്ന പദ്ധതി വിഭാവനം ചെയ്യണമെങ്കില്‍ അത്യാവശ്യം ഭാവനകൂടി വേണം. അതിലൊരു ക്രിയേറ്റീവ് റൊമാന്‍സുണ്ട്, റൊമാന്‍സ് ക്രിയേറ്റീവാകുന്നത് അത്യപൂര്‍വ്വവുമാണ്. ഇത്തരമൊരു പദ്ധതിയുമായി തോമസ് ഐസക്ക് മുന്നോട്ടു വരുമ്പോൾ, ഇയാൾ പറിക്കുന്ന ആണികൾ ഒക്കെയും ആവശ്യമില്ലാത്തതായിരിക്കും എന്ന വടിയും കുടയുമായി പോസ്റ്റ്മോഡേണ്‍ യു ജി സി 'ധിഷണ' യുദ്ധം പ്രഖ്യാപിക്കും എന്ന് ഉറപ്പായിരുന്നു.