പാബ്ലോ നെരൂദയുടെ An Ode to Lenin എന്ന കവിതയുടെ പരിഭാഷ.
എനിക്കു് രണ്ടായിരുന്നു മക്കള്‍. രണ്ടാമത്തെയാള്‍ നാലാം പിറന്നാളിനു് പത്തുദിവസം ശേഷിക്കെ 2013 ഡിസംബര്‍ നാലിനു് മൃതിയടഞ്ഞു. അത്യധികം സങ്കീര്‍ണ്ണമായ ഹൃദയവൈകല്യമായിരുന്നു ഹന്നയ്ക്കു്. ഹൃദയത്തിനു് രണ്ടറകളേ, ഉണ്ടായിരുന്നുള്ളൂ. അതായതു്, മേലറകള്‍ക്കും കീഴറകള്‍ക്കും ഇടയില്‍ വാല്‍വുകളുണ്ടായിരുന്നില്ല. അവ വെട്ടിത്തുറന്നു കിടന്നിരുന്നു. ഹൃദയത്തില്‍ നിന്നു് അശുദ്ധരക്തം ചങ്കിലേക്കു് എത്തിക്കേണ്ട കുഴല്‍ ഹൃദയത്തെ തൊടുന്നുണ്ടായിരുന്നില്ല. പിഡിഎ വഴി ലങ്സിലെത്തുന്ന രക്തം ശുദ്ധീകരിച്ച ശേഷം അശുദ്ധരക്തം പേറുന്ന ചേമ്പറിലായിരുന്നു വന്നു കയറിയിരുന്നതു്.