കേരളം എല്ലാം തികഞ്ഞ സംസ്ഥാനമാണോ? അല്ല. അത് സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിൽ വരുത്തിയ സംസ്ഥാനമാണോ? നിങ്ങൾ തമാശ പറയരുത്. ഈ സംസ്ഥാനം സാമൂഹ്യപരമായി എല്ലാ അർഥത്തിലും പുരോഗമനാത്മകമാണോ?ജാതി/വർഗ്ഗ/മത അടിസ്ഥാനത്തിലുള്ള എല്ലാ വിവേചനങ്ങളും, മുന്‍വിധികളും ഇവിടെ നിങ്ങൾക്ക് കാണാനാകും.
പ്രവാചകൻ മുഹമ്മദിനെ സംബന്ധിച്ച ഫേസ്ബുക്ക് കമന്റ് ഈ അടുത്തയിടെ മാതൃഭൂമി ദിനപത്രം തങ്ങളുടെ രണ്ട് സിറ്റി എഡീഷനുകളിൽ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത പോസ്റ്റിൽ അയിഷയുമായുള്ള (വിവാഹ സമയത്ത് അവരുടെ പ്രായം 10-ഓ അതിൽ താഴെയോ ആയിരുന്നു) മുഹമ്മദിന്റെ വിവാഹത്തെ സംബന്ധിച്ച പരാമർശങ്ങളും മുസ്ലിംങ്ങൾക്കെതിരെയുള്ള നിന്ദകളും ഉണ്ടായിരുന്നു. കേരളത്തിലെ നിരവധി മുസ്ലിം സംഘടനകൾ മാതൃഭൂമിയുടെ നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ചെയ്തു പോയ അപരാധം ഏറ്റ് പറഞ്ഞുകൊണ്ട് മുൻപേജിൽ തന്നെ പത്രം മാപ്പ് പറഞ്ഞു. അതിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി സ്വീകരിച്ചു.
(ദ ഹിന്ദു-വിലെ എഡിറ്ററായ സ്റ്റാന്‍ലി ജോണി മാര്‍ച്ച് 2-ന് ഫേസ്‍ബുക്കില്‍ കുറിച്ചിട്ട കുറിപ്പിന്റെ സ്വതന്ത്ര മലയാളം പരിഭാഷ ബോധികോമണ്‍സ് പ്രസിദ്ധീകരിക്കുന്നു. പരിഭാഷ തയ്യാറാക്കിയത്: പ്രതീഷ് റാണി പ്രകാശ്)
സ്റ്റാന്‍ലി ജോണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ മലയാളം പരിഭാഷ.
പരിഭാഷ: പ്രതീഷ് പ്രകാശ്
'പ്രിയപ്പെട്ട ജെ.എൻ.യു. വിദ്യാർത്ഥികളേ, ഞങ്ങൾ പണം ചിലവഴിക്കുന്നത് നിങ്ങളുടെ വിദ്യാഭ്യാസത്തിനാണ്, രാഷ്ട്രീയത്തിനല്ല' എന്നാണ് മോഹൻദാസ് പൈ എൻഡിടിവി വെബ്‌സൈറ്റിൽ എഴുതിയിരിക്കുന്നത്. ഇതേ അഭിപ്രായം പലരുടെ ശബ്ദത്തിലും പ്രതിധ്വനിക്കുന്നുണ്ട്. 'ഞങ്ങള്‍ നികുതിയടയ്ക്കുന്നത് നിങ്ങളുടെ പഠനത്തിനാണ്, രാഷ്ട്രീയത്തിനല്ല' എന്ന് മലയാളം സിനിമാ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും തന്റെ ഫെയ്സ്ബുക്ക് പേജില്‍ എഴുതുകയുണ്ടായി.