കെട്ടകാലത്തെ പുതുപ്രതീക്ഷ എന്നവണ്ണം വർഗസമരത്തിന്റെ പുതുചരിത്രം രചിക്കുന്ന കിസാൻ ലോങ്ങ് മാർച്ച് മുംബൈ നഗരത്തിലെത്തുമ്പോൾ മഹാനഗരത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേയ്ക്കൊന്ന് നോക്കാം. 1920കളിലെ തുണി മിൽ സമരത്തിൽ നിന്നുമാണ് മഹാനഗരത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യം ആരംഭിക്കുന്നത്. ബോംബെയിലെ തൊഴിലാളിവർഗം ഒട്ടനവധി അവകാശങ്ങൾ നേടിയെടുത്ത 1928ലെ ആറ് മാസം നീണ്ടു നിന്ന സമരം ഇന്ത്യൻ ട്രേഡ് യൂണിയൻ ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ്. ഇവിടുത്തെ തൊഴിലാളിവർഗമുന്നേറ്റത്തിന് ബ്രിട്ടീഷ് കൊളോണിയലിസത്തിന് നേർക്ക് പൊരുതിയ ചരിത്രം കൂടിയുണ്ട്.
അഞ്ചു വർഷത്തെ അഴിമതി ഭരണത്തിൽ നിന്നും മോചനം എന്നതിലുപരി ഭാവി കേരളത്തെ നിശ്ചയിക്കുന്ന വിധി എഴുത്താണ് മെയ് 16 നു നടക്കാൻ പോകുന്നത്. നവോത്ഥാന മുന്നേറ്റങ്ങളുടെയും ഇടതുപക്ഷ സോഷ്യലിസ്റ്റ് ചിന്തകളുടെയും തണലിൽ കെട്ടിപ്പടുത്ത മതനിരപേക്ഷ സാമൂഹിക കാഴ്ച്ചപ്പാടുകൾ തകരാതെയിരിക്കുവാനുള്ള വിധി നിർണയിക്കുകയെന്ന ചരിത്രനിയോഗം കൂടിയാണിത്. ഗുജറാത്ത് കത്തിയപ്പൊഴും കന്ധമാലിലും മുസഫര്‍ നഗറിലും രക്തം വീണപ്പോഴും നാം പരസ്പരം വെട്ടാതെയിരുന്നത് നമ്മളുയര്‍ത്തി പിടിച്ച മൂല്യങ്ങളുടെ ബലത്തിലാണ്. നമ്മളാരും ജാതിയും മതവും നോക്കി കൂട്ടുകൂടിയവരല്ല. ഉത്സവവും പള്ളിപെരുന്നാളും ചന്ദനകുടവും നമ്മൾ ഒന്നിച്ചാണ് ആഘോഷിച്ചത്.
കഴിഞ്ഞ ദിവസം പ്രവാസിയായ ഒരു സ്നേഹിതൻ ചോദിക്കുകയുണ്ടായി, താങ്കൾ ഫെയ്സ്ബുക്കില്‍ ജെ.എൻ.യു.-വിനു വേണ്ടി സംസാരിച്ചിട്ട് എന്ത് നേടുവാനാണ്? കോളേജ് കാലത്ത് കെ.എസ്.യു-വിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിച്ച ആ സുഹൃത്തിന്റെ ചോദ്യത്തിൽ നിന്നുമാണ് തൊഴിലിടങ്ങളിലിരുന്നു സ്വന്തം രാഷ്ട്രീയം ഉയർത്തി പിടിക്കുന്ന മനുഷ്യരിൽ ഒരാളായി എഴുതണമെന്നു തോന്നിയത്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആ സുഹൃത്തിന്റെ മറ്റു സംശയങ്ങൾ ഇതൊക്കെയായിരുന്നു: