ഭാരതീയ ജനതാ പാര്‍ടി (BJP) അധികാരശ്രേണിയില്‍ കടന്നു വന്നിട്ടുള്ള അവസരങ്ങളിലൊക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും അടിച്ചേല്‍പ്പിക്കുവാനുമുള്ള ശ്രമം നടന്നിട്ടുണ്ട്. സവര്‍ണ ഫാസിസ്റ്റ് സംഘടനയായ രാഷ്ട്രീയ സ്വയംസേവാ സംഘത്തിന്റെ (RSS) രാഷ്ട്രീയ പരിച്ഛേദമായ ബി.ജെ.പി, സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും ഹിന്ദുത്വ അജണ്ട തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്.