ഈ അധ്യയനവർഷവും പതിവ് പോലെ മലയാളിയുടെ വിദ്യഭ്യാസചർച്ചകൾ എസ് എസ് എൽ സി പരീക്ഷാ ഫലവും സ്വാശ്രയവിദ്യാഭ്യാസക്കച്ചവടവും എന്നതിൽ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്. സ്കൂൾ തലത്തിൽ പൊതുവിദ്യാഭ്യാസസംരക്ഷണത്തിന് വേണ്ടിയുള്ള സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അഭിനന്ദനാർഹമായ ഇടപെടലുകൾ കാണാതിരിക്കുന്നുമില്ല. ആറ് വയസ്സ് പൂർത്തിയാകുന്ന മുഴുവൻ കുട്ടികളും വിദ്യാഭ്യാസം നേടുന്നുവെന്ന് ഉറപ്പുവരുത്തുന്ന, ഒരുപക്ഷെ, രാജ്യത്തെ ഒരേയൊരു സംസ്ഥാനമെന്ന ഖ്യാതി നിലനിർത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.