നമ്മുടെ സമ്പന്നമായ കാവ്യ പാരമ്പര്യത്തെയും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ഈടുവയ്പുകളെയും ഹരിതശോഭയോടെ അടയാളപ്പെടുത്തിയ കാവ്യസൂര്യതേജസ്സ് വിട വാങ്ങി. തലച്ചോറിൽ നിന്ന് കണ്ണുനീരുല്പാദിപ്പിച്ച ഒരു തലമുറയുടെ കുലപതി, തന്റെ ആദ്യ കവിതാ സമാഹാരത്തിൽ ധ്വനിപ്പിച്ചതുപോലെ, ഏതർത്ഥത്തിലും പൊരുതുന്ന സൗന്ദര്യമായിരുന്നു ഓയെൻവി കവിതകൾ.