സ്വാതന്ത്ര്യസമരകാലത്തെ സംഘടനാസവിശേഷത തന്നെയാണ് കോണ്‍ഗ്രസിന് ഇപ്പോഴും. നാനാവിധത്തിലുള്ള ആശയഗ്രൂപ്പുകളുടെ ഒരു സഞ്ചയം. ഒരേ സമയം പരസ്പരം ഐക്യപ്പെട്ടും വൈരുദ്ധ്യത്തോടെയും, ഒരു അസ്ഥിര സന്തുലിതാവസ്ഥയില്‍ (unstable equilibrium) നില്‍ക്കുന്ന ഒരു സംഘടന. എങ്ങോട്ട് വേണമെങ്കിലും ചായാവുന്ന ഒരു സംഘം ആളുകള്‍. കോണ്‍ഗ്രസിനെ കോണ്‍ഗ്രസ്സാക്കുന്നത് ഇതാണെന്നാണ് പല കൊടികെട്ടിയ കോണ്‍ഗ്രസുകാരും പറയുന്നത്. എന്നാല്‍ ആ അവകാശവാദം എത്ര ശരിയാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഏറ്റവും ലളിതമായി പറയുകയാണെങ്കിൽ ഒരു ചാക്കിൽ കെട്ടി വയ്ക്കുവാൻ പറ്റുന്ന ഒരു കൂട്ടം ജൈവ രാസവസ്തുക്കളാണ് മനുഷ്യൻ. മനുഷ്യനെന്നല്ല ഭൂമിയിലെ മറ്റേത് ജീവജാലവും വിവിധ ജൈവ രാസസംയുക്തങ്ങളുടെ മിശ്രിതമാണ്. ഈ രാസവസ്തുക്കൾ നിർമ്മിക്കുന്നത് മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നും ലഭ്യമായ സസ്യജന്യവും മൃഗജന്യവുമായ ജൈവവും അജൈവവുമായ രാസവസ്തുക്കളിൽ നിന്നുമാണ്. അങ്ങനെ നോക്കുമ്പോൾ ജൈവവ്യവസ്ഥയിലെ വിവിധ കൊടുക്കൽ വാങ്ങൽ പ്രക്രിയകളെ ഒരു ചാക്കുകെട്ടിൽ നിന്ന് മറ്റ് ചാക്കുകെട്ടികളിലേക്കുള്ള രാസവസ്തുക്കളുടെ ധാരകളായി കാണുവാൻ സാധിക്കും.
ഒരു നുണ ഒരായിരം തവണയാവര്‍ത്തിച്ചാല്‍ അത് സത്യമാക്കാമെന്ന് പറഞ്ഞത് ഗീബല്‍സാണ്. കെ.പി.സി.സി. പ്രസിഡന്റ് എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വി.എം. സുധീരനും, ചാനലുകളിലെ ചാവേര്‍ പണി ഒട്ടും ആത്മാര്‍ഥതയില്ലാതെ ചെയ്യുന്ന റ്റി. സിദ്ദിഖും ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ ആണ് ലാവലിന്‍ കേസിനെ സംബന്ധിച്ചുള്ള നുണകള്‍ - വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊളിഞ്ഞടുങ്ങിയ നുണകള്‍ - തുറന്ന കത്തിലൂടെയും ചാനല്‍ ചര്‍ച്ചയിലെ കത്തിക്കലുകളിലൂടെയും ആവര്‍ത്തിക്കുന്നത്.
ഈ കുറിപ്പെഴുതുന്നയാള്‍ നിഷ്പക്ഷനൊന്നുമല്ല. ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ ഏറ്റവും യോജിച്ച പ്രസ്ഥാനം സി.പി.ഐ. (എം) ആണെന്ന് കരുതുന്ന ആളാണ് ലേഖകന്‍. എന്നിരുന്നാലും പൊതുവായ ഇടത്-പുരോഗമന നിലപാടുകളോടും, സി.പി.ഐ. (എം)-വിരുദ്ധ ചേരിയിലുള്ളവരുടെ ജാതിവിരുദ്ധ-മതേതര, ഫാസിസ്റ്റ് വിരുദ്ധ, സ്ത്രീപക്ഷ നിലപാടുകളോടും ഇതെഴുതുന്ന വ്യക്തിക്ക് അനുഭാവമുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഹിന്ദുത്വ രാഷ്ട്രീയത്തിനെ എതിര്‍ത്തിരുന്നത് കൊണ്ട് തന്നെ തൃത്താലയില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ. ആയ വി.റ്റി.
ടി.എം. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 12 പഞ്ചായത്തുകളില്‍ 10 എണ്ണത്തിലും വ്യക്തമായ ലീഡ് നേടിക്കൊണ്ട് 12070 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിലെ അംഗമായ കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) സ്ഥാനാര്‍ത്ഥിയായ അനൂപ് ജേക്കബ് വിജയിക്കുന്നതാണ് രാഷ്ട്രീയ കേരളം ദര്‍ശിച്ചത്. ആകെ പോള്‍ ചെയ്ത 159180 വോട്ടുകളില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ അനൂപ് ജേക്കബിന് ലഭിച്ചത് 82756 വോട്ടാണ്. ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ സി.പി.ഐ. (എം)-ലെ എം.ജെ. ജേക്കബിന് 70686 വോട്ടും ലഭിക്കുകയുണ്ടായി.
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്: ജെ.ബി. കോശിയുടേതായി കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന പ്രസ്താവന കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് മമ്മൂട്ടി അവതരിപ്പിച്ച രാജമാണിക്യം സിനിമയിലെ, ഇടതുകണ്ണിന് കാഴ്ചയില്ലാത്ത നായകകഥാപാത്രത്തെയാണ്. കോഴിക്കോട് വെസ്റ്റ് ഹില്‍ കോളേജ് പരിസരത്ത്, എസ്.എഫ്.ഐ. നടത്തിയ സമരത്തിനിടെ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ള വെടി വച്ചത് "സ്വയരക്ഷയക്കായിട്ടാണ്” എന്ന് ന്യായീകരിച്ചു കൊണ്ടാണ്, അദ്ദേഹം മനുഷ്യാവകാശങ്ങളുടെ അടുത്ത് രാജമാണിക്യത്തിലെ കാളക്കച്ചവടക്കാരനെപ്പോലെ "വലത്താട്ട് മാറി നില്‍ക്കുവാന്‍" ആജ്ഞാപിച്ചത്.
രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ പാമൊലിന്‍ കേസില്‍ സംസ്ഥാന വിജിലന്‍സ്, കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിക്കളയുകയും, ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ് എന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ നിലവിലുള്ള എട്ട് പേരുടെ പ്രതിപട്ടികയില്‍ ഇനിയാരുടെയും പേര് ചേര്‍ക്കേണ്ട കാര്യമില്ലെന്നും, ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിട്ട് നല്‍കുകയും ചെയ്ത റിപ്പോര്‍ട്ട് ആണ് വിജിലന്‍സ് കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്.
ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയേക്കാള്‍ ആകാംക്ഷാഭരിതമായ, 13-ആം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സമാപിച്ചപ്പോള്‍, ഇരു മുന്നണികളിലും അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാടിയ മല്‍സരത്തില്‍ തുച്ഛമായ 2 നിയമസഭാംഗങ്ങളുടെ എണ്ണക്കൂടുതലില്‍ ഐക്യ ജനാധിപത്യ മുന്നണി കേവലഭൂരിപക്ഷം നേടുന്നതിനെയാണ് കേരളജനത കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. സാങ്കേതികമായി യു.ഡി.എഫ്. ജയിച്ചതായി കണക്കാക്കാമെങ്കിലും, മുന്നണി എന്ന നിലയില്‍ യു.ഡി.എഫ്. അമ്പേ പരാജയപ്പെട്ടു എന്നാണ് ഫലങ്ങള്‍ വായിക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ നിന്ന് തന്നെ മനസ്സിലാകുന്നത്.
മാര്‍ക്സിയന്‍ സിദ്ധാന്തങ്ങള്‍ പ്രകാരം, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വര്‍ഗം സമൂഹത്തെയാകെ അടക്കിഭരിക്കുവാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ഒരു മര്‍ദ്ദനോപാധിയാണ് ഭരണകൂടം. നിയമപരിരക്ഷയ്ക്കുള്ള ഒരു നിഷ്പക്ഷ സംവിധാനമെന്ന പൊതുധാരണയ്ക്ക് വിരുദ്ധമായി, പൊലീസും, പട്ടാളവും, കോടതിയുമൊക്കെ ഉള്‍പ്പെടുന്ന ഭരണകൂടത്തിന്റെ താല്പര്യങ്ങളില്‍ വ്യക്തമായ പക്ഷമുണ്ടെന്ന മാര്‍ക്സിസിസ്റ്റ് വാദങ്ങള്‍ ശരി വയ്ക്കുന്ന രീതിയിലാണ് അടുത്തിടെ പുറത്ത് വരുന്ന കോടതിവിധികളെല്ലാം തന്നെ.