ഹോമിയോപ്പതിക്കെതിരെ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന് കീഴെ വന്ന കമന്റുകളിൽ ആവർത്തിക്കപ്പെട്ട ചില ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്. ഹോമിയോപ്പാത്തുകൾക്കെതിരേ കമന്റ് ഡിബേറ്റിന് പോകുന്നത്, ലോജിക്കൽ ഫാലസികളെക്കുറിച്ച് വല്ല പ്രോജക്റ്റും ചെയ്യാനാണെങ്കിൽ മാത്രമേ പാടുള്ളു എന്ന് പണ്ടേ പഠിച്ചതായതിനാലാണ് അവിടെ അപ്പപ്പോൾ മറുപടിയ്ക്ക് മുതിരാത്തത്. പറയാനുള്ളത് ഒരുമിച്ച് ഒരിടത്ത് തന്നെ പറയുന്നതാണല്ലോ എല്ലാവർക്കും സൗകര്യം.