ഏറെക്കാലങ്ങളായി നമ്മൾ കേള്‍ക്കുന്ന ഒരു കാര്യമാണ് ഹോര്‍മോണ്‍ കുത്തി വെയ്ക്കപ്പെട്ട ബ്രോയ്‌ലര്‍ കോഴികളും അവ കഴിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും. ഈ പ്രചാരണത്തിന് എന്തെങ്കിലും ശാസ്ത്രീയാടിസ്ഥാനമുണ്ടോ? വെറ്റെറിനറി സര്‍ജനായ ഡോ. സുവര്‍ണ ഹരിദാസ് എഴുതുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്കരിച്ചയാളാണ് വിനായക്‍ ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടുകൊണ്ട്, അവരെ സഹായിക്കുന്ന രീതിയിലുള്ള തീവ്രവർഗീയാശയങ്ങള്‍ മനസ്സിൽ കൊണ്ടു നടന്നിരുന്ന വി.ഡി. സവർക്കർ, സംപൂജ്യനായ സ്വാതന്ത്ര്യസമരസേനാനിയായി വാഴ്‌ത്തപ്പെടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാൽ ആര്‍.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനതാ പാര്‍ടി അധികാരകേന്ദ്രങ്ങളിൽ പിടിമുറുക്കാൻ തുടങ്ങിയതിനു ശേഷമാണ് ഈ വാഴ്ത്തുപാട്ടുകള്‍ രചിക്കപ്പെട്ടു തുടങ്ങിയത്.