മാർക്സിസം കാലഹരണപ്പെട്ടു പോയി എന്ന് വാദിക്കുന്ന ധാരാളം ആളുകളുണ്ട്. കാലഹരണപ്പെട്ടിട്ടില്ല എന്ന് കരുതുന്നവരുടെ ഇടയിലും അഭിപ്രായ ഭിന്നതകൾ ഉണ്ട്. മാർക്സിസം സാമ്പത്തികമാത്രവാദമാണെന്നും വർഗീയത പോലുള്ള പ്രശ്നങ്ങളെ പരിശോധിക്കാനുള്ള കഴിവ് മാർക്സിസത്തിനു ഇല്ലെന്നും കരുതുന്നവരുണ്ട്. ഇപ്പോൾ വളർന്നു വരുന്ന സത്വരാഷ്ട്രീയത്തിന്റെ ബഹുസ്വരതയുടെയും രാഷ്ട്രീയവുമായി മാർക്സിസം പൊരുത്തപ്പെടുകയാണ് വേണ്ടതെന്നും അതനുസരിച്ച് വർഗ്ഗസമരമടക്കമുള്ള മാർക്സിസ്റ് മുദ്രാവാക്യങ്ങൾ തിരുത്തിയെഴുതണമെന്നും വാദിക്കുന്ന നിരവധി മാർക്സിസ്റ് ബുദ്ധിജീവികൾ ഉണ്ട്.
ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ശാസ്ത്രഗവേഷണവിദ്യാര്‍ത്ഥി ആയ രോഹിത് വെമുലയുടെ ആത്മഹത്യയും അതിനോടുണ്ടായ നിരവധി പ്രതികരണങ്ങളും നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാത്രമല്ല സമൂഹത്തിലും ഭരണകൂടത്തിലും വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചനയാണ്. രോഹിതിന്റെ ആത്മഹത്യാ കുറിപ്പില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെയും രാഷ്ട്രത്തിന്റെയും ഭരണകര്‍ത്താക്കള്‍ക്കിടയില്‍ ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും അതിനെ ആധാരമാക്കിയുള്ള സോദ്ദേശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകേണ്ടതാണ്.