ആരോഗ്യനയ രൂപീകരണ സംബന്ധമായി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങൾ
കുറച്ചുനാള്‍ മുന്‍പ് വരെ കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികള്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥാനം പല സ്വകാര്യ ആശുപത്രികള്‍ക്കുമാണ്. കാലങ്ങളായി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതും ആവശ്യമായ വികസനം നടപ്പാക്കാത്തതുമാണ് ഇതിനു കാരണം. ഈ അവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളെ എയിംസ് (AIIMS) നിലവാരത്തിലേക്കുയര്‍ത്തും എന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം ഒരു പ്രതീക്ഷയാണ്.