വർഗീയവാദികൾക്ക് കലാസൃഷ്ടികളോട് ശത്രുതയാണ്. അവർ കലയേയും കലാവിഷ്കാര സ്വാതന്ത്ര്യത്തെയും ആക്രമിക്കുന്നു. ഈ ആക്രമണങ്ങൾ കലയുമായോ വിശ്വാസവുമായോ മതവുമായോ ബന്ധപ്പെട്ടതല്ല. വർഗീയവാദികളുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്ക് കലയെ കരുവാക്കുന്നതാണ്. മതാഭിമാനം വൃണപ്പെട്ടു എന്ന് കൊട്ടിഘോഷിക്കാൻ ഒരു നിമിത്തം മാത്രമാണ് കലാവസ്തുക്കൾ. കേരളത്തിൽ വളർന്നു വരുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിൻറെ പശ്ചാത്തലത്തിൽ, അതേ മാതൃകയിൽ അനുയായികളെ സംഘടിപ്പിച്ച് നേട്ടമുണ്ടാക്കാൻ കഴിയുമോ എന്ന് നോക്കുകയാണ് ചിലർ. കേരളീയരെല്ലാം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുക്കണ്ടിയിരിക്കുന്നു.