കയ്യിലെ പുസ്തകങ്ങളെല്ലാം വായിച്ചു തീര്‍ന്ന ഒരു നാള്‍. നീണ്ട ബസ് യാത്രകള്‍ ദിവസവും വേണ്ടത്കൊണ്ട് കയ്യില്‍ പുസ്തകമില്ലെങ്കില്‍ വല്ലാത്ത ബുദ്ധിമുട്ടും. ദൂരെയുള്ള കടകള്‍ അന്വേഷിച്ച് ചെല്ലാനുള്ള സമയമില്ലാത്തതിനാല്‍ അടുത്തുള്ള ഒരു മാളിലെ ഒരുപാട് ബ്രാഞ്ചുകളുള്ള വലിയ ഒരു പുസ്തകക്കടയില്‍ ചെന്നു. ആവശ്യമുള്ള പുസ്തകങ്ങള്‍ക്കെല്ലാം തീ പിടിച്ച വില. ഒടുവില്‍ വിറ്റുപോകാത്തത് കൊണ്ട് ഡിസ്കൗണ്ടില്‍ ഇട്ടിരിക്കുന്ന പഴകി നിറം മങ്ങിയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും ഒരെണ്ണം കണ്ടെത്തി കൗണ്ടറില്‍ ചെന്നു. അപ്പോള്‍ കൗണ്ടറിലിരിക്കുന്ന യുവതി മനഃപാഠമാക്കിയ നീണ്ട ഒരു പ്രസംഗം പറഞ്ഞു കേള്‍പ്പിച്ചു.
മുഖ്യമന്ത്രിക്കു നേരെ കല്ലേറുണ്ടായ സംഭവത്തെക്കുറിച്ച് കാല്‍വിന്റെ ഗ്രാഫിക് പോസ്റ്റ്. Originally published here.
ഒന്ന്:
സാംസ്കാരികമായ ഒരു തനിമയെ സംരക്ഷിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് ഗോത്രങ്ങളായി ജീവിച്ചുതുടങ്ങിയ കാലത്തോളം തന്നെ പഴക്കമുണ്ടാവണം. തങ്ങളുടേതായ ദൈവങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സൃഷ്ടിച്ചും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ കലാരൂപങ്ങളെ - അവയെത്ര പ്രാകൃതരൂപത്തിലുള്ളതായിരുന്നെങ്കില്‍ കൂടെയും - കണ്ടെത്തിയും ഓരോ ഗോത്രവും തങ്ങള്‍ക്ക് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായൊരു നിലനില്‍പുണ്ടെന്ന് ഉറപ്പുവരുത്താന്‍ കിണഞ്ഞു ശ്രമിച്ചു.
ഒരുലക്ഷം കോടിക്കുടമയിലൊരുവന്‍ ( തിരുവിതാംകൂര്‍ പ്രജ) കണിമംഗലത്തെ ആറാം തമ്പുരാനു സമര്‍പ്പിക്കും നിവേദനം.
ബഹുമാനപ്പെട്ട ശ്രീ ജഗന്നാഥന്‍ നമ്പൂതിരി തിരുമനസ്സ് വായിച്ചറിയാന്‍,
അങ്ങുന്നേ,